കോട്ടയം: തോക്ക് ഉപയോഗിക്കുന്നവര്‍ക്കായി ക്ലാസെടുത്ത് പി.സി.ജോര്‍ജ് എം.എല്‍.എ.ജില്ലാ പോലീസ് സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിയിലാണ് തോക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമായി എം.എല്‍.എയുടെ വക ഉപദേശങ്ങള്‍.
ക്ലാസിലേക്ക് എം.എല്‍.എ കടന്ന് വന്നപ്പോള്‍ തന്നെ പങ്കെടുക്കാനെത്തിയവര്‍ ഞെട്ടി. എം.എല്‍.എ കൈയ്യില്‍ ഒന്നല്ല രണ്ട് തോക്ക്. ഒരു പിസ്റ്റളും ഒരു നീളന്‍ തോക്കും. പിന്നീടാണ് എല്ലാവര്‍ക്കും മനസിലായത് ക്ലാസില്‍ പങ്കെടുക്കാനാണ് എംഎല്‍എയും എത്തിയത്. തോക്ക് താനും കരുതിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം എങ്ങനെ വെടിവയ്‌ക്കാമെന്ന് പഠിപ്പിക്കാന്‍ തുടങ്ങി.
വിവേക പൂര്‍വ്വം വേണം തോക്ക് ഉപയോഗിക്കേണ്ടതെന്നും കോപം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാപോലീസ് ചീഫ് എന്‍.രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.
















