കോട്ടയം: മഹാരാഷ്‌ട്രയിലെ ബോറിവാലി മജിസ്‌ട്രേറ്റ് കോടതി തനിക്കെതിരെ പുറപ്പെടുവിച്ച ശിക്ഷാവിധി ഗോറിഗാവ് ജില്ലാ കോടതി സ്റ്റേ ചെയ്തതായി മാണി സി. കാപ്പന്‍ എം എല്‍ എ അവകാശപ്പെട്ടു.
രാഷ്‌ട്രീയ പ്രവേശനത്തിന് മുന്‍പുള്ള ഒരു വ്യക്തിപരമായ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ടാണ് ഈ കേസെന്നും, തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ സത്യവാങ്മൂലത്തിലൂടെയും മാധ്യമങ്ങളിലൂടെയും ജനങ്ങളെ അറിയിച്ചിട്ടുണ്ടെന്നുമാണ് മാണി സി കാപ്പന്‍ പറയുന്നത്. അതിനാല്‍ ശിക്ഷ തന്‌റെ എം. എല്‍ എ സ്ഥാനത്തിന് അയോഗ്യതയാവില്ലെന്ന വിചിത്രവാദമാണ് കാപ്പന്‍ ഉയര്‍ത്തുന്നത്.
നാല് ചെക്ക് കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കേരള ഹൈക്കോടതി നിയമസഭാ സ്പീക്കറോട് ഇന്ന് നിര്‍ദ്ദേശിച്ചിരുന്നു. ശിക്ഷാവിധി ഗോറിഗാവ് ജില്ലാ കോടതി സ്റ്റേ ചെയ്തതായുളള അവകാശവാദം ഹൈക്കോടതി വിധിയെ എങ്ങിനെ ബാധിക്കും എന്നു വ്യക്തമല്ല.
















