തൃശൂര്‍:തൃശൂരില്‍ ശക്തമായ മഴയില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു. അക്വാട്ടിക് കോംപ്ലക്‌സിലെ താത്ക്കാലിക മേല്‍ക്കൂരയാണ് തകര്‍ന്നത്.നാലു കുട്ടികള്‍ക്കും രണ്ട് രക്ഷിതാക്കള്‍ക്കും ഗുരുതര പരിക്കേറ്റു.വേദിയുടെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. വൈകിട്ട് 6.30 ഓടെയാണ് റിലേ മത്സരങ്ങള്‍ നടക്കവെയാണ് അപകടം.
പതിനാല് ജില്ലകളില്‍ നിന്നും വിദ്യാര്‍ഥികള്‍ മത്സരത്തിനായി ഇവിടേക്ക് എത്തുന്നുണ്ടെങ്കിലും വളരെ ചെറിയ ഷെഡ്ഡുകള്‍ മാത്രമാണ് സംഘാടകര്‍ തയാറാക്കിയിരിക്കുന്നതെന്ന് വ്യാപക പരാതിയുണ്ട്.കായിക മേളയുടെ നടത്തിപ്പ് തന്നെ വളരെ പരാജയമാണ്.
വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റ സമയത്ത് അവരെ ആശുപത്രിയില്‍ എത്തിച്ചത് രക്ഷിതാക്കളാണ്. സംഘാടകരെ ഈ പരിസരത്ത് കണ്ടിട്ടില്ലെന്നും പരാതിയുണ്ട്.
















