ന്യൂഡൽഹി : ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയ്‌ക്ക് ആദരവുമായി ഗുജറാത്ത് സർക്കാർ . സ്മിത് മച്ചാറിന് “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ്” പ്രഖ്യാപിച്ചു . യാത്രക്കാരുടെ ജീവൻ രക്ഷിച്ചുകൊണ്ട് ഗുജറാത്തിനും രാജ്യത്തിനും അദ്ദേഹം അഭിമാനമായെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.
അതേസമയം മച്ചാറിനെ ചികിത്സയ്‌ക്കായി സൗദി അറേബ്യയിൽ നിന്ന് അബുദാബിയിലേക്ക് എയർലിഫ്റ്റ് ചെയ്തു.സൗദി അറേബ്യയിലെ തബൂക്കിലുള്ള ആശുപത്രിയിലായിരുന്നു അദ്ദേഹം . നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു











