കണ്ണൂര്‍: ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയത് ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ അതേ രീതിയില്‍. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ടിപിയെ ഇന്നോവകാര്‍ കൊണ്ട് ഇടിച്ച് വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതേ രീതിയില്‍ ബിജു യാത്രചെയ്യുകയായിരുന്ന ബൈക്കില്‍ ഇന്നോവകാര്‍ ഇടിച്ചതിന് ശേഷമാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ടിപി കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിച്ച് ജയിലില്‍ കഴിയുന്ന പ്രതികളിലൊരാള്‍ കഴിഞ്ഞ ദിവസം പരോളിലിറങ്ങിയിരുന്നു. ഇയാളാണ് അക്രമികള്‍ക്ക് പരിശീലനം നല്‍കിയതെന്നും സൂചനയുണ്ട്.
















