മുണ്ടക്കയം: കേന്ദ്രവനിതാസംഘത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ നടത്തുന്ന ശ്രീനാരായണ കലോല്‍സവത്തിന്റെ എസ് എന്‍ ഡി പി യോഗം ഹൈറേഞ്ച് യൂണിയന്‍ വനിതാസംഘം യൂണിയന്‍ തല ഉദ്ഘാടനവും, മല്‍സരവും-സര്‍ഗോല്‍സവ് നാളെ 10 മുതല്‍ യൂണിയന്‍ ഹാളില്‍ നടത്തൂം. യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി ഉദ്്ഘാടനം ചെയ്യും വനിതാസംഘം പ്രസിഡന്റ് അരുണാ ബാബു അദ്ധ്യക്ഷത വഹിക്കും. യൂണിയന്‍ സെക്രട്ടറി അഡ്വ.പി.ജീരാജ് മുഖ്യ പ്രഭാഷണവും വൈസ് പ്രസിഡന്റ് ലാലിറ്റ്.എസ്. തകടിയേല്‍ കലോല്‍സവ സന്ദേശവും നല്‍കും.
വനിതാസംഘം സെക്രട്ടറി സിന്ധു മുരളീധരന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പത്മിനി രവീന്ദ്രന്‍ കൃതജ്ഞതയും പറയും. യൂണിയന്‍ കൗണ്‍സിലര്‍മാര്‍, പോഷക സംഘടനാഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിക്കും. നൂറാമത് രചനാവാര്‍ഷികം ആഘോഷിക്കുന്ന ഗുരുസ്തവം, ദര്‍ശനമാല, ശ്രീനാരായണ ധര്‍മം എന്നീ കൃതികളെ അടിസ്ഥാനമാക്കിയാണ് മല്‍സരങ്ങള്‍ നടത്തുന്നത്.
















