വടക്കാഞ്ചേരി:ബസ് ഓടിയ്ക്കുന്നതിനിടെ നെഞ്ചുവേദന വന്നതിനെത്തുടര്‍ന്ന് തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡ്രൈവര്‍ മരിച്ചു.മുണ്ടത്തിക്കോട് തിരുത്തിപറമ്പ് സ്വദേശി ചെല്ലാരി വീട്ടില്‍ മോഹനന്( 55 )ആണ് മരിച്ചത്.വടക്കാഞ്ചേരി-പാവറട്ടി-ഏനാമാവ് -റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സെന്റ് ജോസഫ് ബസിലെ ഡ്രൈവറാണ്.വ്യാഴാഴ്ച് രാവിലെ 6.30 ഓടെയാണ് സംഭവം. വടക്കാഞ്ചേരി പുതിയബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് സര്‍വ്വീസ് ആരംഭിയ്ക്കാന്‍ ഓട്ടുപാറ ബസ് സ്റ്റാന്റിലേയ്ക്ക് പോകുന്നതിനിടെ വടക്കാഞ്ചേരി ഹെഡ് പോസ്റ്റാഫീസിന് മുന്നില്‍ വെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയും ബസ് ചവിട്ടി നിര്‍ത്തുകയുമായിരുന്നു. മറ്റു ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് വടക്കാഞ്ചേരി ജില്ലാ ആശുപ ത്രിയിലും, തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല.ഭാര്യ.മായ.മക്കള്‍.മോനിത,മോജിത,മോഹിത്.മരുമക്കള്‍.പ്രജോദ്,വിനയന്.സംസ്ക്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: