തളിപ്പറമ്പ്: 18വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ഇരുചക്രവാഹനം ഓടിക്കാന്‍ വിട്ടുനല്‍കിയ ആര്‍സി ഉടമകളായ രണ്ട് സ്ത്രീകളെ തളിപ്പറമ്പ് പോലീസ് അറസ്റ്റുചെയ്തു. പട്ടുവത്തെ ശ്രീജ, തളിപ്പറമ്പ് കപ്പാലത്തെ നസ്രീന എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റുചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചാല്‍ അര്‍.സി.ഉടമകള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. ഐപിസി 336 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പരമാവധി മൂന്ന് മാസം തടവും പിഴയുമാണ് ലഭിക്കാവുന്ന ശിക്ഷ.
















