Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ആറളം ഫാസിലെ കൊലയാളി ആനയെ പിടികൂടി കൂട്ടിലടച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2017, 09:26 pm IST
inKannur

ഇരിട്ടി: ആറളംഫാം ആദിവാസി പുനരധിവാസമേഖലയിലും ആറളം വനാതിര്‍ത്തി പ്രദേശങ്ങളിലും നിരവധി അക്രമങ്ങള്‍ നടത്തുകയും, നാല് പേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്ത ചുള്ളിക്കൊമ്പനെ മയക്കുവെടിവെച്ചു പിടികൂടി. വനപാലകരും മയക്ക് വെടി വിദ്ഗദന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയയും ചേര്‍ന്ന് ഏഴ് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ചുള്ളികൊമ്പനെ തളച്ചത്. ബ്ലോക്ക് മൂന്നില്‍ നിന്ന് ഇന്നലെ ഉച്ചക്ക് 12.30ന് ആദ്യ മയക്ക് വെടി നല്‍കിയെങ്കിലും മയക്ക് വെടി വെച്ചയുടന്‍ പാഞ്ഞടുത്ത രണ്ട് കാട്ടാനകള്‍ ചുള്ളികൊമ്പന് സംരക്ഷണം നല്‍കിയതിനാല്‍ നീക്കം വിജയിച്ചില്ല. ഈ ആനകളെ പടക്കം പൊട്ടിച്ച് തുരത്തിയ ശേഷം ഉച്ചകഴിഞ്ഞ് രണ്ടരയോടെ രണ്ടാമത്തെ മയക്ക്‌വെടി നല്‍കി. മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ ചുള്ളികൊമ്പനെ ഉള്‍വനത്തില്‍ നിന്ന് റോഡിലേക്ക് നടത്തുമ്പോള്‍ ഫാമിലും പരിസരത്തും ഉണ്ടായ കനത്ത കാറ്റിലും മഴയിലും നീക്കം വീണ്ടും തടസപെട്ടു. തല്‍ക്കാലികമായി ചുള്ളികൊമ്പനെ തളച്ച മരവും കാറ്റില്‍ കടപുഴകി. പിന്നീട് മഴ കുറഞ്ഞപ്പോള്‍ കുങ്കിയാനകളുടെ സഹായത്തോടെ റോഡിലെത്തിച്ചു. ഇവിടെ നിന്ന് ലോറിയില്‍ കയറ്റിയാണ് വളയംചാലില്‍ എത്തിച്ചത്.ഇന്നലെ രാത്രി എട്ടോടെയാണ് ആനയെ പിടികൂടി ലോറിയില്‍ കയറ്റി വളയംചാലില്‍ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലെത്തിക്കാനായത്. ഇവിടെ നിന്നും ആനയെ കുങ്കിയാനകളുടെ സഹായത്തോടെ മെരുക്കിയ ശേഷം കോടനാട് ആന വളര്‍ത്ത് കേന്ദ്രത്തിലേക്ക് മാറ്റും.

പ്രത്യേകം തയ്യാറാക്കിയ ആനക്കൂട്ടിലേക്കു വെടിയേറ്റ ചുള്ളികൊമ്പനെ മാറ്റുന്നതിനായി പരിശീലനം സിദ്ധിച്ച മൂന്ന് കുങ്കിയാനകളെ കഴിഞ്ഞ രണ്ട് ദിവസമായി ഫാമില്‍ എത്തിച്ചിരുന്നു. വയനാട്ടിലെ മുത്തങ്ങയില്‍ നിന്നും രണ്ടും കര്‍ണ്ണാടകത്തില്‍ നിന്ന് ഒന്നിനെയുമാണ് എത്തിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നാലോളം പേരാണ് ഇവിടെ ആനയുടെ ആക്രമണത്തില്‍ മരിച്ചത്. പുനരധിവാസ മേഖലയിലും കൃഷിയിടത്തിലും ഇറങ്ങുന്ന കാട്ടാനകള്‍ ആദിവാസി കുടിലുകളും മറ്റും തകര്‍ക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്. ചുള്ളികൊമ്പനെ മാത്രം പിടിച്ചാല്‍ തീരുന്നതല്ല ഇവിടുത്തെ പ്രശ്‌നം. മോഴയുള്‍പെടെ പതിനഞ്ചോളം കാട്ടാനകളാണ് ജനവാസമേഖലയില്‍ വിഹരിക്കുന്നത്. ചുളളികൊമ്പനെ ഇന്നലെ പിടിക്കുമ്പോഴും ഈ ആനയാണോ ഇത്രയും ജീവനെടുത്തതെന്ന കാര്യത്തില്‍ വനംവകുപ്പിന് ഉറപ്പില്ലന്ന് ആദിവാസികളും ജനപ്രതിനിധികളും പറയുന്നത്. അതുകൊണ്ട് തന്നെ ഫാമിലിറങ്ങന്ന പതിനഞ്ചോളംവരുന്ന ആനകളെയും ജനവാസ കേന്ദ്രത്തില്‍ നിന്ന് പിടികൂടണമെന്ന ആവശ്യം ശക്തമാണ്

ഏറ്റവും ഒടുവിലായി കഴിഞ്ഞ ഏപ്രില്‍ 5 ന് ഫാമിലെ കൈതച്ചക്ക കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാന തോട്ടം വാച്ചറായ റജി അബ്രഹാമിനെ ചവിട്ടിക്കൊന്നിരുന്നു. ഓരോ മരണവും ഉണ്ടാവുമ്പോഴും ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്താറുണ്ടെങ്കിലും പ്രശ്‌നപരിഹാരം മാത്രം ഉണ്ടാവാറില്ല. ജില്ലാഭരണകൂടവും വനം വകുപ്പ് അധികൃതരും രാഷ്‌ട്രീയപാര്‍ട്ടി നേതാക്കള്‍, ആദിവാസി സംഘടനാ നേതാക്കള്‍ എന്നിവരുമായി ഉന്നതതലത്തില്‍ നടന്ന ചര്‍ച്ചയിലാണ് ആക്രമണകാരിയെന്ന് കരുതുന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ തീരുമാനിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

New Release

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.