തൃശൂര്‍: അന്വേഷണ മികവിനുള്ള കേരള ആഭ്യന്തര വകുപ്പിന്റെ 2016 ലെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം തൃശൂര്‍ വെസ്റ്റ് പോലീസ് സി.ഐ വി.കെ രാജു, ലോക്‌നാഥ് ബഹ്‌റയില്‍ ഐപിഎസില്‍ നിന്ന് ഏറ്റുവാങ്ങി. മൂന്നാം തവണയാണ് രാജു ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്.
കാണാതായ മണ്ണുത്തി സ്വദേശി സജിയുടെ മൃതദേഹം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതും ആര്‍എസ്എസ് നേതാവായ കാരയില്‍ രാജനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് വര്‍ഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതും അന്വേഷണമികവിനുള്ള പുരസ്‌കാരത്തിന് വഴിയൊരുക്കി. ഈ രണ്ടു കേസിലും രാജുവിനെ അസിസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായ എസ്‌ഐ ഗോപിനാഥന്‍, എസ്‌ഐ രാജന്‍, സീനിയര്‍ സിപിഒ മാരായ ഹരി, ബിജു എന്നിവര്‍ക്കും ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചു.
















