തിരുവനന്തപുരം: സാധാരണ ജനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ എത്തിക്കാനും പദ്ധതികളെ കുറിച്ചുണ്ടാകുന്ന സംശയങ്ങള്‍ ദുരീകരിക്കാനും സംസ്ഥാന തലത്തില്‍ ദീന്‍ ദയാല്‍ ഹെല്‍പ് ഡസ്‌ക് ആരംഭിച്ചതിനു പിന്നാലെ ബിജെപി ജില്ലാ തലത്തിലും ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിക്കുന്നു. തിരുവനന്തപുരം ജില്ലയിലേക്കുള്ള ദീന്‍ ദയാല്‍ ഹെല്‍പ് ഡെസ്‌കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30നു സ്റ്റാച്യു റ്റിയൂേട്ടഴ്‌സ് ലൈനിലുള്ള ബിജെപി ജില്ലാ കാര്യാലയത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് അധ്യക്ഷത വഹിക്കും. സംസ്ഥാന തലത്തില്‍ ഒരു ലക്ഷത്തില്‍പരം ജനങ്ങളാണ് കഴിഞ്ഞ മൂന്നു മാസം ഹെല്‍പ് ഡെസ്‌ക് സൗകര്യം ഉപയോഗിച്ചത്. 1800 3000 9383 എന്ന ടോള്‍ഫ്രീ നമ്പറിലേക്കാണ് ജനങ്ങള്‍ക്ക് വിളിക്കാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.
















