തിരുവനന്തപുരം: തിരുവിതാംകൂറില്‍ ദേശീയ പ്രസ്ഥാനത്തിന്റെ മുന്‍നിര പോരാളിയും സ്വാതന്ത്ര്യത്തിനു മുന്‍പും പിന്‍പും സുദീര്‍ഘമായ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലൂടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ സാമാജികനും ആദര്‍ശനനിഷ്ഠനുമായ ഭരണാധികാരിയുമായിരുന്ന പി.എസ്. നടരാജപിള്ളയുടെ 126-ാം ജന്മദിനം പ്രമാണിച്ച് ഗാന്ധിഭവനില്‍ അനുസ്മരണ സമ്മേളനം നടന്നു. അഡ്വ.കെ. അയ്യപ്പന്‍പിള്ള, അഡ്വ.എസ്. രാജശേഖരന്‍നായര്‍, വി. ശശിധരന്‍നായര്‍, ജി. സദാനന്ദന്‍, അജിത് വെണ്ണിയൂര്‍, മലയിന്‍കീഴ് വിജയകുമാര്‍, എ. സലീം, കെ.എസ്. സുജിത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
















