നെടുമങ്ങാട് : കുത്തിയോട്ട അമ്മന്‍കൊട മഹോത്സവത്തിനു തുടക്കംകുറിച്ചതോടെ ക്ഷേത്രത്തില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. നെടുമങ്ങാട്ടെ പ്രധാന ക്ഷേത്രങ്ങളായ മേലാംകോട് ദേവീക്ഷേത്രം, മുത്തുമാരിയമ്മന്‍ ദേവീക്ഷേത്രം,മുത്താരമ്മന്‍ദേവീക്ഷേത്രം, എന്നീ ക്ഷേത്രങ്ങള്‍ ഒരുമിച്ചുനടത്തുന്ന ഉത്സവാഘോഷമാണ് നെടുമങ്ങാട് ഓട്ടം എന്ന് അറിയപ്പെടുന്നത്, സമീപ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ലക്ഷകണക്കിന് ജനങ്ങളാണ് ആഘോഷം കാണാനും പങ്കെടുക്കാനുമായി ഇവിടേക്ക് എത്തുന്നത്. കുത്തിയോട്ട മഹോത്സവത്തിന്റെ നടത്തിപ്പിന്റെ ഭാഗമായി നെടുമങ്ങാട്ട് വന്‍ സുരക്ഷാ സംവിധാനങ്ങള്‍ ആണ് സജ്ജമാക്കിയിരിക്കുന്നത്. നിരവധി കലാപരിപാടികളും,സാംസ്‌കാരിക സമ്മേളനങ്ങളോട് കൂടിയും നടക്കുന്ന നെടുമങ്ങാട് കുത്തിയോട്ട അമ്മന്‍കൊട ദേശീയ മഹോത്സവം മാര്‍ച്ച് 15ന് സമാപിക്കും.
















