വിഴിഞ്ഞം: കോവളം ബൈപാസില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഓടിച്ച കല്ലറ മുതുവിള കല്ലുവരമ്പില്‍ എസ്.ആര്.വിലാസത്തില്‍ രഞ്ജിത്ത് (30), ആറ്റിങ്ങല്‍ സ്വദേശികളായ വിനോദ് (30), ഉദയന്‍ (30) എന്നിവര്‍ക്കാണ്പരിക്കേറ്റത്. ബൈപാസിലെ പുതുക്കാട് മണ്ഡപത്തിനു സമീപത്താണ് അപകടം നടന്നത്. കോവളം തീരം കണ്ട് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ഉടന്‍ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രിയില്‍ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: