തിരുവനന്തപുരം: ലോക വൃക്ക ദിനത്തോടനനുബന്ധിച്ച് എസ്എടി ആശുപത്രിയില്‍ അവബോധ പരിപാടി സംഘടിപ്പിച്ചു. പീഡിയാട്രിക് നെഫ്രോളജി വിഭാഗവും ഐഎപി തിരുവനന്തപുരവും ചേര്‍ന്നാണ് സംഘടിപ്പിച്ചത്.
അമിതവണ്ണവും വൃക്കരോഗവും ആരോഗ്യമുള്ള ജീവിത ശൈലിയിലൂടെ ആരോഗ്യമുള്ള വൃക്കകള്‍ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ചെറു പ്രായത്തില്‍ നടത്തുന്ന പ്രാഥമികപരിശോധനകളിലൂടെ കുട്ടികളിലെ വൃക്കരോഗം വളരെ നേരത്തെ കണ്ടുപിടിക്കാനാകുമെന്ന് പരിപാടിയില്‍ പങ്കെടുത്ത വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ രാംദാസ് പിഷാരടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ കെ. ഗിരിജകുമാരി അധ്യക്ഷയായ ചടങ്ങില്‍ എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ വി.ആര്‍. നന്ദിനി, പീഡിയാട്രിക് നെഫ്രോളജി വിഭാഗം മേധാവി ഡോ സൂസന്‍ ഉതുപ്പ്, ശിശുരോഗ വിഭാഗം മേധാവി ഡോ എ. സന്തോഷ് കുമാര്‍, പീഡിയാട്രിക് സര്‍ജറി വിഭാഗം മേധാവി ഡോ സേതുനാഥ്, പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ പി.എ. മുഹമ്മദ് കുഞ്ഞ്, ഐഎപി കേരള സെക്രട്ടറി ഡോ ഐ. റിയാസ്, ഐഎപി തിരുവനന്തപരം പ്രസിഡന്റ് ഡോ ക്രിസ്റ്റിന്‍ ഇന്ദുമതി, നഴ്സിംഗ് ഓഫീസര്‍ എസ്. ഷാജിത എന്നിവര്‍ പങ്കെടുത്തു.
















