തിരുവനന്തപുരം: അന്തര്‍ദേശീയ വനിതാദിനം പ്രമാണിച്ച് വിവിധ മേഖലകളിലെ പ്രമുഖരായ വനിതകളെ ആദരിക്കുന്നതിനായി കേരള കലാകേന്ദ്രം ഏര്‍പ്പെടുത്തിയ ശ്രീരത്‌ന പുരസസ്‌കാരങ്ങള്‍ വൈകിട്ട് 5ന് തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപമുള്ള പാണക്കാട് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സമ്മാനിക്കും.
മന്ത്രി കെ.കെ. ശൈലജ, മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ശോഭ ഓജ, നര്‍ത്തകിയും നൃത്ത സംവിധായികയുമായ കലാമണ്ഡപം ക്ഷേമാവതി, ദുബായ് അല്‍തയാര്‍ ഗ്രൂപ്പ് കണ്‍ട്രി മാനേജര്‍ സ്വീനാ ഡി. നായര്‍, ദിയാ ഗ്രൂപ്പ് മാനേജിംഗ് പാര്‍ട്ട്‌നര്‍ ഷെറിന്‍ അഹ്‌നാസ് എന്നിവര്‍ ശില്പവും, പൊന്നാടയും അടങ്ങുന്ന ശ്രീരത്‌ന അവാര്‍ഡുകള്‍ ഏറ്റുവാങ്ങും.
റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ മുന്‍ അഡൈ്വസര്‍ റ്റി.കെ.എ. നായര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ.ഡി. ബാബുപോള്‍, ഇന്റലിജന്‍സ് ഐജി ഇ.ജെ. ജയരാജ്, കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
















