പാനൂര്‍: പൊയിലൂര്‍ ശ്രീ മുത്തപ്പന്‍ സേവാസമിതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തലശേരി ജനറല്‍ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിളക്കോട്ടൂര്‍ യുപി സ്‌ക്കൂളില്‍ നടന്ന ക്യാമ്പ് പ്രമുഖ വ്യവസായി അത്തോളില്‍ വാസു ഉദ്ഘാടനം ചെയ്തു. എം.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു .ആര്‍എസ്എസ് ജില്ലാ സേവാ പ്രമുഖ് ടി.പി.സുരേഷ്ബാബു പ്രഭാഷണം നടത്തി. എ.ടി.തിലകന്‍ സ്വാഗതവും ടി.പി.ബാബു നന്ദിയും പറഞ്ഞു. സേവാസമിതി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം നേത്രദാനം നല്‍കിയും മാതൃകയായിരുന്നു. 250 പേരാണ് നേത്രദാന സമ്മതപത്രത്തില്‍ ഒപ്പിട്ടത്.
















