കൂത്തുപറമ്പ്: അമൃതകലാക്ഷേത്ര സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല ‘അമൃത പൗര്‍ണമി’ കൂത്തുപറമ്പില്‍ വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചിത്രകലാ അധ്യാപകരായ കെ.വി.സാജു, മനോജ് എന്നിവര്‍ ക്ലാസെടുത്തു. പ്രമുഖ ചിത്രകാരന്‍ സുരേഷ് ബാബു കൂത്തുപറമ്പ് മുഖ്യപ്രഭാഷണം നടത്തി. പി.സിന്‍ഷ(വയലിന്‍), സി.പവിത്രന്‍(ഓടക്കുഴല്‍), എ.വി.മജിലേഷ്, പി.ശരണ്യ(കര്‍ണാടക സംഗീതം), എ.കെ.സാജന്‍(മ്യൂസിക്കല്‍ കാലിഡോസ്‌കോപ്പ്), ജി.രാജേഷ്(നൃത്തം) എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് സബ് ജില്ലാ കലോത്സവത്തില്‍ സമ്മാനാര്‍ഹരായ കുട്ടികളുടെ കലാപ്രകടനങ്ങളും പ്രമുഖ നര്‍ത്തകിയും അമൃത കലാക്ഷേത്രം പ്രിന്‍സിപ്പാളുമായ ജിജി രാജേഷ് ഒരുക്കിയ ‘സപ്‌സ്വരങ്ങളിലൂടെ ഭാരരാഗതാള ലയം’ എന്ന നൃത്തശില്‍പ്പം അരങ്ങേറി.
സമാപന സമ്മേളനം ഡോ.കൂമുള്ള ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. മോഹനന്‍ മാനന്തേരി, പി.പി.രാജേഷ് എന്നിവര്‍ സംസാരിച്ചു.
















