കണ്ണൂര്‍: തായ്‌വാനില്‍ വെച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ മൈക്രോ ആന്റ് സ്മാള്‍ മീഡിയം എന്റര്‍പ്രൈസസിന്റെ പ്രധാന പ്രാതിനിധ്യം വഹിക്കുന്ന മൈക്രോ ആന്റ് സ്മാള്‍ മീഡിയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഏറ്റവും വലിയ മെഷിനറി എക്‌സിബിഷനായ ടിംറ്റോസ് 2017 ല്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമായി ചേമ്പര്‍ സംഘം തായ്‌വന്‍ സന്ദര്‍ശിക്കുന്നു. വ്യവസായ രംഗത്തുള്ള ഏറ്റവും പുതിയ മിഷനറികളുടെ പ്രവര്‍ത്തനവും നമ്മുടെ രാജ്യത്ത് വ്യാവസായിക രംഗത്ത് കൂടുതല്‍ സുതാര്യമായ മെഷിനറികളുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിനും ലോകത്തിലെ തന്നെ വ്യാവസായികമായി വികസിച്ച രാജ്യമായ തായ്‌വാനിലെ സാങ്കേതിക മുന്നേറ്റം മനസ്സിലാക്കുവാനുമാണ് ഇത്തരത്തിലുള്ള എക്‌സിബിഷനിലേക്ക് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് മുന്‍കയ്യെടുത്ത് സംഘത്തെ അയക്കുന്നത്.
















