ഇരിക്കൂര്‍: ജലസംരക്ഷണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടാവ് പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ജല സംരക്ഷണ ക്ലാസ് നടത്തി. എം.പി.ഗംഗാധരന്‍ മാസ്റ്റര്‍ ക്ലാസ് നയിച്ചു. വനിതാവേദി സെക്രട്ടറി സി.വി.സുനിത അധ്യക്ഷത വഹിച്ചു. ദാമോദരന്‍, എ.പ്രേമരാജന്‍, പി.കെ.രാജീവന്‍, എം.സജീവന്‍, കെ.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.കെ.സന്ധ്യ സ്വാഗതവും ശൈലജ നന്ദിയും പറഞ്ഞു.
















