തലശ്ശേരി: വസ്ത്രങ്ങളില്‍ പെയിന്റ് ചെയ്യുന്ന യുവകലാകാരന്‍മാരുടെ പ്രദര്‍ശനത്തിന് തിരുവങ്ങാടി സ്‌പോര്‍ട്ടിങ്ങ് യൂത്ത് ലൈബ്രറി വേദിയാകുന്നു. വര്‍ണസംഗമം എന്ന പേരില്‍ ഇന്ന് മുതല്‍ 9 വരെയാണ് പരിപാടി. കാലത്ത് 10 മണി മുതല്‍ 6 വരെ നടക്കുന്ന പ്രദര്‍ശനം ഇന്ന് വൈകുന്നേരം 6 മണിക്ക് നാടകകൃത്ത് വി.കെ.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യും. സാരികളില്‍ മ്യൂറല്‍ പെയിന്റിങ്ങ് ചെയ്യാനുള്ള സൗകര്യം പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു.
















