Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സിപിഎം അധികാര രാഷ്‌ട്രീയത്തിന്റെ നടുക്കുന്ന ഓര്‍മ്മകളുമായി തലശ്ശേരി-കൂത്തുപറമ്പ് മേഖല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2017, 01:55 am IST
inKannur

പാനൂര്‍: അധികാര രാഷ്‌ട്രീയത്തിന്റെ ക്രൂരത മറക്കാനാവാതെ തലശേരി. 2008 മാര്‍ച്ച് 5, 6 തീയ്യതികളിലായി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിയുടെ മണ്ഡലമായ തലശേരിയിലും കൂത്തുപറമ്പ് മേഖലയിലുമായി സിപിഎം കണ്ണൂര്‍ജില്ലാ നേതൃത്വം ആസൂത്രിതമായി നടപ്പാക്കിയ നരഹത്യയില്‍ പൊലിഞ്ഞത് അഞ്ചു ജീവനുകളായിരുന്നു. മേഖലയെയാകെ ഭീതിയിലാക്കി സിപിഎം കലാപം അഴിച്ചുവിടുകയായിരുന്നു.

തലശേരി ടൗണില്‍ വെച്ച് ആര്‍എസ്എസ് നഗര്‍ ശാരീരിക്ക് ശിക്ഷണ്‍പ്രമുഖായിരുന്ന എം.പി.സുമേഷിനെ വെട്ടിപ്പിളര്‍ന്നായിരുന്നു കലാപത്തിന് തിരികൊളുത്തപ്പെട്ടത്. സുമേഷിന്റെ ജീവനെടുക്കാന്‍ സാധിച്ചില്ല എന്ന വാര്‍ത്തയറിഞ്ഞ് തന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ച അന്നത്തെ തലശേരി ഏരിയാസെക്രട്ടറി ഇന്ന് മറ്റൊരു കൊലക്കേസില്‍ ജില്ലയില്‍ കാലുകുത്താന്‍ പറ്റാതെ കോടതിയുടെ നിരീക്ഷണത്തില്‍ അന്യജില്ലയില്‍ കഴിയുകയാണ്. എം.പി.സുമേഷിനെ അക്രമിച്ച ശേഷം പല പ്രദേശങ്ങളിലായി തമ്പടിച്ച സിപിഎം നരഭോജികള്‍ വ്യാപക അക്രമം അഴിച്ചു വിട്ടു. തലശ്ശേരിയിലെ നിഖില്‍ എന്ന പതിനെട്ടുകാരനെ വെട്ടിക്കൊന്നു. കൂത്തുപറമ്പിലെ സത്യനെ ജോലി സ്ഥലത്ത് നിന്നും പിടിച്ചിറക്കി കൊണ്ടുപോയി തല അറുത്തെടുത്ത് മാറ്റി. ചിറ്റാരിപറമ്പിലെ മഹേഷിനെ വീട്ടില്‍ നിന്നും സുഹൃത്തുക്കള്‍ വിളിച്ചിറക്കി കൊണ്ടുപോയി റോഡരികള്‍ കൊന്നു തളളി. ഇതിനു പുറമെ കതിരൂര്‍, കൂത്തുപറമ്പ് ഭാഗങ്ങളില്‍ നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിപ്പിളര്‍ന്നു. സിപിഎം സംഘത്തിന്റെ വെട്ടേറ്റ് ജീവച്ഛവമായി കിടക്കുന്ന നായനാര്‍ റോഡിലെ ബിജുവിനെ വീണ്ടും അക്രമികള്‍ വെട്ടി. തടയാന്‍ ചെന്ന മാതാവിനും വെട്ടേറ്റു. ബിജുവിനെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ ഇയാളെ പരിശോധിക്കാനെത്തിയ ഡോക്ടര്‍മാര്‍ പോലും സിപിഎം ക്രൂരതയില്‍ അതിശയപ്പെട്ടിരുന്നു. ചികിത്സ കഴിഞ്ഞ് തുന്നിക്കെട്ടിയ യുവാവിനെ വീണ്ടും കൊല്ലാനായി വന്ന ക്രൂരത മനസാക്ഷി മരവിച്ചവര്‍ക്കു മാത്രമെ സാധിക്കുകയുളളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.കോടിയേരി ബാലകൃഷ്ണന്റെ പോലീസ് അക്രമികള്‍ക്ക് എല്ലാ ഒത്താശയും ചെയ്തിരുന്നു അന്ന്. ബിജുവിനെ വെട്ടാന്‍ വന്നതിലും ആര്‍എസ്എസ് ജില്ലാപ്രചാര്‍ പ്രമുഖായ അഡ്വ:ജയപ്രകാശിന്റെ വളര്‍ത്തു നായയുടെ തലയറുത്ത് കൊന്നതിലും ശിക്ഷാത്തടവുകരായി പരോളില്‍ ഇറങ്ങിയ പൊന്ന്യത്തെ സൂരജുമുണ്ടായിരുന്നു. ജയിലില്‍ നിന്നുപോലും പ്രവര്‍ത്തകരെ ഇറക്കിയായിരുന്നു അക്രമം. 6ന് ഉച്ചയോടെ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഇല്ലത്തുതാഴെയുളള സുരേഷ്ബാബുവിനെ സിപിഎം അക്രമികള്‍ വെട്ടിക്കൊന്നു. സമീപത്തെ വധ്യവയോധികനും രോഗിയുമായിരുന്ന സുരേന്ദ്രനെ ഭാര്യയുടെ മുന്നിലിട്ട് കിടന്ന കട്ടിലില്‍ വെച്ചു തന്നെ വെട്ടിക്കൊന്നു. ക്രൂരതയുടെ സകലസീമകളും കടന്ന് സിപിഎം നടത്തിയ അരുംകൊലയുടെ ഞെട്ടിക്കുന്ന ഓര്‍മ്മകള്‍ ഇന്നും പല കുടുംബങ്ങളുടെയും ഉറക്കം കെടുത്തുന്നതാണ്. ടിപി.ചന്ദ്രശേഖരന്‍ വധത്തില്‍ പിടിക്കപ്പെട്ട പ്രതികളില്‍ ചിലര്‍ എം.പി.സുമേഷിനെ അക്രമിച്ച സംഘത്തിലും ഉണ്ടായിരുന്നതായി വെളിപ്പെടുത്തിയിരുന്നു. കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവര്‍ പിന്നീട് പ്രതികളുമായി. സംഭവത്തില്‍ നടന്ന ഗൂഢാലോചന ടിപി.കേസിലെ പ്രതികള്‍ അന്വേഷണസംഘത്തിനു മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. അന്വേഷണം അന്നത്തെ ജില്ലാസെക്രട്ടറി പി.ശശിയിലും കാരായി രാജനിലും പോയിരുന്നെങ്കില്‍ ജില്ലയിലെ മിക്ക സിപിഎം നേതാക്കളും ഇന്ന് അഴിക്കുളളിലാകുമായിരുന്നു. പക്ഷേ ഭരണസ്വാധീനം ഉപയോഗിച്ച് എല്ലാം പഴുതടച്ച് നടത്തിയ തലശേരി കലാപത്തെ ഇരകള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലല്ലോ? അന്ന് ഡല്‍ഹിയിലെ എകെജി സെന്ററിലേക്കും പാര്‍ലമെന്റിലും പ്രതിഷേധം എത്തിയതോടെ സമാധാനത്തിന്റെ സ്വരവുമായി കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരിലെത്തുകയായിരുന്നു. ഇന്ന് ദേശീയതലത്തില്‍ സിപിഎം അക്രമത്തിനെതിരെ പ്രതിഷേധം വ്യാപകമായപ്പോള്‍ സമാധാന ഉടമ്പടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വന്നപോലെ. ഭരണം ലഭിച്ചാല്‍ കശാപ്പുകാരുടെ വേഷമണിഞ്ഞ് സായുധസംഘങ്ങള്‍ കണ്ണൂരില്‍ വിഹരിക്കുക പതിവാണ്. പോലീസും കോടതിയും ഇവിടെ പാര്‍ട്ടിയാകുന്നു. ജില്ല കണ്ടതില്‍ ഏറ്റവും ഭീകരവും ആസൂത്രിതവുമായ തലശ്ശേരി കലാപത്തിലെ ഗൂഢാലോചന പുറത്തു വരേണ്ടത് കാലത്തിന്റെ തിരുത്തലുകള്‍ക്ക് അഭികാമ്യമാണ്. കേസുകള്‍ അട്ടിമറിക്കാനുതകുന്ന തരത്തില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ വ്യഗ്രത കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം അനിവാര്യമാണ്. ഇരകള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ 2008ലെ അഞ്ചുകൊലപാതകങ്ങളും അക്രമങ്ങളും കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കണം. അതിനുളള ശ്രമങ്ങള്‍ തുടരുകയും വേണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

News

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

World

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

പുതിയ വാര്‍ത്തകള്‍

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.