മാവേലിക്കര: ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി 7.45ന് മാവേലിക്കര ബുദ്ധജംഗ്ഷനിലാണ് അപകടമുണ്ടായത്.
കല്ലിശ്ശേരി പാലംപറമ്പില്‍ ചാക്കോ വര്‍ഗീസ് ഓടിച്ചിരുന്ന മാരുതി കാറിന്റെ മുന്‍വശത്ത് നിന്നാണ് ബുദ്ധജങ്ഷനില്‍ എത്തിയപ്പോള്‍ പുക ഉയരുന്നതായി ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ ഇയാള്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങുകയും നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയും ചെയ്തു.
നിമിഷങ്ങള്‍ക്കകം ഫയര്‍ഫോഴ്‌സ് സംഘം എത്തിയതിനാല്‍ തീപ്പടരുന്നത് മുമ്പ് പുകകെടുത്തുവാന്‍ കഴിഞ്ഞു. ജംഗ്ഷന് നടുക്ക് കിടന്ന കാര്‍ ഇവര്‍ തള്ളി റോഡരികിലേക്ക് മാറ്റിയിട്ടു. ബാറ്ററി ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.















