കോട്ടയം: ഫാ. ടോം ഉഴുന്നാലിന്റെ മോചനം വൈകുന്നതില്‍ പ്രതിഷേധിച്ച് മജീഷ്യന്‍ വിമല്‍ ചക്രവര്‍ത്തി ജാലവിദ്യ അവതരിപ്പിക്കുന്നു. ഞായറാഴ്‌ച്ച വൈകിട്ട് 5ന് പഴയ പൊലിസ് സ്റ്റേഷന്‍ മൈതാനത്താണ് മാനിഷാദാ എന്നപേരില്‍ ജാലവിദ്യ നടക്കുക. പതിനാല് പേരടങ്ങുന്ന സംഘമാണ് ജാലവിദ്യ നടത്തുകയെന്ന് മജീഷ്യന്‍ വിമല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങില്‍ ബിജെപി ജി്ല്ലാ പ്രസിഡന്റ് എന്‍.ഹരി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സുരേഷ് കുറുപ്പ്, പി.സി ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുക്കും.
















