കടുത്തുരുത്തി: കുന്നശ്ശേരിക്കവ് ദേവി ക്ഷേത്രത്തിലെ കുംഭഭരണിയോടനുബന്ധിച്ച് നടത്തിയ മുടിയേറ്റ് ഭക്തിനിര്‍ഭരമായി.നാടിന്റെ ഐശ്വര്യത്തിനും ക്ഷേമത്തിനുമാണ് ഭഗവതി കാവില്‍ മുടിയേറ്റ് നടത്തിയത്.
വാദ്യമേളത്തിന്റെ അകമ്പടിയേടെ ദാരിക നിഗ്രഹത്തിനായി ഭദ്രകാളി രൗദ്രഭാവത്തേടെ ഉടവാളുമായി ക്ഷേത്രമതിലിനും ചുറ്റും അലറിവിളിച്ച് ഉറഞ്ഞ് തുളളുന്നത് ഭക്തര്‍ ഭയഭക്തിയോടെ വീക്ഷിച്ചു.കീഴില്ലം ഗോപാലക്യഷ്ണനും സംഘവുമാണ് മുടിയേറ്റ് അവതരിപ്പിച്ചത്.വിവിധ ദേശത്ത് നിന്നുളള ഭക്തര്‍ മുടിയേറ്റ് കാണുവാന്‍ എത്തിയിരുന്നു.
















