തലശ്ശേരി: കണ്ണൂരിലെ നവോത്ഥാന നായകനായ പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീ വിജയം എന്ന നോവിലിന്റെ നൂറ്റിയിരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് ഏകദിന സെമിനാര്‍ നടത്തും. രാവിലെ 10 മണിക്ക് ഗവ.ബ്രണ്ണന്‍ കോളേജില്‍ മലയാള വിഭാഗം ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സെമിനാര്‍ ഇ.വി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. എന്‍.പ്രഭാകരന്, എ.ടി.മോഹന്‍രാജ്, ഡോ.ദിനേശന് വടക്കിനിയില്‍, എന്‍.സന്തോഷ്കുമാര്‍, ഡോ.ഹേമാ ജോസഫ്, വിദ്യാ നീലിയത്ത്, തുടങ്ങിയവര്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ഡോ.എ.വത്സലന്‍, ഡോ.എ.ടി.മോഹന്‍രാജ്, ഡോ.എന്‍.ലിജി, ഡോ.സിനിമോള്‍ തോമസ്, എ.വി.ശശിധരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: