Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കേരളത്തില്‍ കമ്മ്യൂണിസ്റ്റുകളുടെ അന്ത്യം ആസന്നമായി: കെ.പി.ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2017, 03:16 am IST
inKannur

കണ്ണൂര്‍: ലോകത്താകമാനം നാമാവശേഷമായി കഴിഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ നാളുകളും എണ്ണപ്പെട്ടു കഴിഞ്ഞതായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. ബിജെപി സസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നയിക്കുന്ന ചിതാഭസ്മ നിമഞ്ജന യാത്രയ്‌ക്ക് കണ്ണൂരില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇവര്‍. കമ്മ്യൂണിസ്റ്റ് രഹിത കേരളത്തിനുളള പടപ്പുറപ്പാടാണ് ബിജെപിയുടെ നേതൃത്വത്തില്‍ വളയിട്ട കൈകള്‍ നടത്തുന്ന നിമജ്ജന യാത്ര. സിപിഎമ്മിന്റെ രാഷ്‌ട്രീയ അന്ത്യമായിരിക്കും നടക്കാന്‍ പോകുന്നത്. സിപിഎം നേതൃത്വത്തെ അണികള്‍ തന്നെ നിരത്തുന്ന കാലം വിദൂരമല്ല. പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കാനാവില്ലെന്ന കാര്യം സിപിഎം നേതൃത്വം മനസ്സിലാക്കണം. ഇനി ഒരു തുളളി കണ്ണീരോ കൊലപാതകമോ കേരളത്തിന്റെ മണ്ണില്‍ നടന്നു കഴിഞ്ഞാല്‍ സിപിഎം യഥാര്‍ത്ഥ സ്ത്രീത്വത്തിന്റെ ശക്തി തിരിച്ചറിയുമെന്നും ടീച്ചര്‍ പറഞ്ഞു.

കമ്മ്യൂണിസ്റ്റിതര ആശയക്കാരെ കൊന്നും കൊല്ലാകൊല ചെയ്തും അധിക നാള്‍ ഇനി സിപിഎമ്മിന് മുന്നോട്ടു പോവാന്‍ സാധിക്കില്ല. കേരളീയ സമൂഹത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റമാണ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നത്. കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം സംഘപരിവാര്‍ സംഘടനകളാണെന്ന രീതിയിലാണ് നിയമസഭയില്‍ പോലും സ്വന്തം സ്ഥാനം മറന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി നേതാക്കളും സംസാരിക്കുന്നത്. സിപിഎമ്മിനെ നന്നാക്കുകയെന്നതല്ല യാത്രയുടെ ലക്ഷ്യം. സിപിഎമ്മിന് ആയുധം താഴെവെയ്‌ക്കാനും അക്രമം അവസാനിപ്പിക്കാനും കഴിയില്ല. കാരണം അത് കമ്മ്യൂണിസ്റ്റുകളുടെ ജന്മ സ്വാഭാവമാണ്. ലോകത്തില്‍ ചെങ്കൊടി ഉയര്‍ന്നിടത്തെല്ലാം രക്തം ചീറ്റിയാണ് അധികാരം സ്ഥാപിച്ചത്. ഇതേ അക്രമത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും പേരിലാണ് എല്ലാ സ്ഥലങ്ങളിലും കമ്മ്യൂണിസം തകര്‍ന്നടിഞ്ഞതും ഇതു തന്നെയാണ് കേരളത്തിലും സംഭവിക്കാനിരിക്കുന്നത്. വിമലാദേവിയുടെ മരണത്തിന് സിപിഎം മറുപടി പറയേണ്ടി വരുമെന്നും അമംഗളവും അസ്വീകാര്യവുമായ കമ്മ്യൂണിസത്തെ ചേട്ടയെ അകറ്റും പോലെ കേരളത്തിലെ അമ്മമാര്‍ ആട്ടിയകറ്റും.

ജനാധിപത്യ സംവിധാനത്തിലൂടെ ആദ്യമായി കമ്മ്യൂണിസത്തെ അധികാരത്തിലെത്തിച്ചതാണ് കേരളത്തിലെ പൂര്‍വ്വികര്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. കമ്മ്യൂണിസവും ജനാധിപത്യവും തമ്മില്‍ പുല ബന്ധമില്ല. കമ്മ്യൂണിസ്റ്റുകാരുടെ ലോക ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. പൂര്‍വ്വികര്‍ ചെയ്ത തെറ്റു തിരുത്താന്‍ നാം തയ്യാറാകണമെന്നും ടീച്ചര്‍ പറഞ്ഞു. ആട്ടിന്‍ തോലണിഞ്ഞ ചെന്നായയുടെ സ്വാഭാവമാണ് സിപിഎമ്മിനുളളത്. വര്‍ഗ്ഗ സ്വാഭാവം കാണിക്കുകയാണ്.ശവ കൂമ്പാരങ്ങള്‍ കണ്ട് ആനന്ദ നൃത്തമാടിയവരാണ് ലോകത്തെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍. സമത്വം പ്രസംഗിക്കുന്ന സിപിഎമ്മുകാര്‍ വിമലാദേവി എന്ത് തെറ്റു ചെയ്തുവെന്ന് വെളിപ്പെടുത്തണം. നിരപരാധികളെ അരിഞ്ഞു വീഴ്‌ത്തുന്ന സിപിഎമ്മിന് കാലം മാപ്പ് നല്‍കില്ല. കൊല്ലാകൊലയാണ് സിപിഎമ്മിന്റെ രീതി. സ്വന്തം മണ്ഡലത്തില്‍ ജനങ്ങള്‍ക്ക് സൈ്വര്യ ജീവിതം നല്‍കാന്‍ സാധിക്കാത്ത മുഖ്യമന്ത്രി കേരളത്തിനാവശ്യമുണ്ടോയെന്നും ടീച്ചര്‍ ചോദിച്ചു.

മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ടി.ജ്യോതി അധ്യക്ഷത വഹിച്ചു. അഡ്വ.അര്‍ച്ചന വണ്ടിച്ചാല്‍ സ്വാഗതവും കെ.വി.സീന നന്ദിയും പറഞ്ഞു.

Word count: 441Draft saved at 8:45:50 am.

Online Desk Assistance

അപ്‌ലോഡ്‌ ചെയ്യുന്ന ചിത്രങ്ങള്‍ അനുയോജ്യമായ പേരു കൊടുത്ത്, റീസൈസ് ചെയ്ത്, അപ്‌ലോഡ്‌ ചെയ്യണം. വലിയ ചിത്രങ്ങള്‍ക്ക് 630px*330px സൈസ് ആണ് ഉത്തമം. ഇതിലും വലിയ ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്‌താല്‍ വെബ്‌സെര്‍വറിലെ സോഫ്റ്റ്‌വെയര്‍ അത് ചെറുതാക്കും, ചിലപ്പോള്‍ ചില ഭാഗങ്ങള്‍ ക്രോപ് ആയെന്നും വരാം.

Online Desk, Kochi : 0484-2539819

Web Editor : Raju M, 9446845319

Social Media : Aneesh, 8089416134

Tech Helpdesk : Praveen, 9961559230

Technical Advisor : Sreekandakumar Pillai, 9400663300

Featured Image

Set featured image

Publish

Preview
Status: Draft EditEdit status
Visibility: Public EditEdit visibility
Publish immediately EditEdit date and time
Readability: Not available
SEO: Not available
Move to Trash

Janmabhumi Online Options

ണം നടത്തി. പയ്യന്നൂര്‍ കൊളേജ് സംസ്‌കൃതവിഭാഗം മുന്‍ അധ്യ്‌ക്ഷനും കണ്ണൂര്‍ യൂണി. റീസര്‍ച്ച് ഗൈഡും ആയ ഡോ.പി മനോഹരന്‍ മാസ്റ്റര്‍ ഉത്ഘാടനം നിര്‍വ്വഹിച്ച സെമിനാറില്‍ കോളേജ് പ്രിന്‍സിപ്പല്‍ കെ.ജയലക്ഷ്മി ടീച്ചര്‍ അധ്യക്ഷയായിരുന്നു. അരവിന്ദവിദ്യലയം പ്രിന്‍സിപ്പല്‍ സുനില്‍ മാസ്റ്റര്‍ അതിഥി സമാദരണം ചെയ്തു. ചടങ്ങില്‍ ശ്രീവിദ്യ സ്വാഗതവും വിഷ്ണുപ്രസാദ് നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 100 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

മന്ത്രി സഭയെ ശുദ്ധീകരിക്കുവാന്‍

ചാണകം തളിച്ച് സമരം: കേരള കോണ്‍ഗ്രസ്

കാഞ്ഞങ്ങാട്: കേരള കോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിഎ ദേശീയ കമ്മിറ്റി അംഗവുമായ പി.സി.തോമസിന്റെ നേതൃത്വത്തില്‍ കേരള മന്ത്രി സഭയെ ശുദ്ധീകരിക്കുവാന്‍ ചാണകം തളിച്ച് സമരം നടത്തുമെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ അഹമ്മദ് തോട്ടത്തില്‍ പറഞ്ഞു. ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലിന് രാവിലെ 10.30 ന് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരം സെക്രട്ടറേറ്റില്‍ 19 മന്ത്രിമാരുടെയും ഓഫീസുകള്‍ ലക്ഷ്യമിട്ട് ചാണകം തളിച്ചാണ് ശുദ്ധീകരണ സമരം നടത്തുക. ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ അധികാര ദുര്‍വിനിയോഗം നടത്തി ചാരിറ്റബിള്‍ സൊസൈറ്റികളുടെ പേരിലും മറ്റും സര്‍ക്കാര്‍ സ്ഥലം പതിപ്പിച്ചെടുത്ത് പാര്‍ട്ടി ഓഫീസുകളിലും വന്‍ വാണിജ്യ പദ്ധതികളും നടപ്പാക്കിയിട്ടുണ്ടെന്നും ഇവയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാലിന് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന് ശേഷമായിരിക്കും ചാണകം തളിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അധികാരം ദുരുപയോഗിച്ച് കൊലപാതക രാഷ്‌ട്രീയം നടത്തുന്നത് പ്രതീകാത്മകമായി അവതരിപ്പിക്കുവാന്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് ചാണകം കൊണ്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡണ്ട് എം.ഹരിപ്രസാദ് മേനോന്‍ അദ്ധൃക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കൃഷ്ണന്‍ തണ്ണോട്ട്, മാനുവല്‍ കാപ്പന്‍, സെക്രട്ടറി ബാലഗോപാലന്‍ പെരളത്ത്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ജെയിസണ്‍ മറ്റപ്പളളി, ബെന്നി വള്ളിപ്പറമ്പില്‍, ഉണ്ണി തെക്കേമുറി എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

India

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

Kerala

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

Health

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

Kerala

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.