കാഞ്ഞിരപ്പള്ളി: മഴ പെയ്യാന്‍ കാഞ്ഞിരപ്പള്ളി രൂപതയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ രൂപതാദ്ധ്യക്ഷന്റെ ആഹ്വാനം.
കടുത്ത വേനല്‍ക്കാലംമൂലം വലിയ ദുരിതത്തിലാണ് ജനങ്ങള്‍. നിരവധിപ്പേര്‍ കുടിവെള്ളത്തിനായി വിഷമിക്കുകയാണ്. നല്ല കാലാവസ്ഥയ്‌ക്കുവേണ്ടി ദേവാലയങ്ങളില്‍ സ്ഥിരം പ്രാര്‍ത്ഥിക്കുന്നുണ്ടെങ്കിലും വിഷമഘട്ടത്തില്‍ കൂടുതലായി പ്രാര്‍ത്ഥിക്കേണ്ടതുണ്ടെന്ന് ബിഷപ് മാര്‍ മാത്യു അറയ്‌ക്കല്‍ പറഞ്ഞു. മഴയ്‌ക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് ഇടവക വികാരിമാര്‍ക്കും സന്യാസ ഭവനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയും ആരാധനയും തുടങ്ങി.
















