Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സംസ്ഥാനത്ത് സംയോജിത ധനമാനേജ്‌മെന്റ് സംവിധാനമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2017, 11:08 pm IST
in Thiruvananthapuram

തിരുവനന്തപുരം: ട്രഷറികളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കാന്‍ സാഹചര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൊബൈല്‍ ഫോണിലൂടെ ഇത്തരം ഇടപാടുകള്‍ നടത്താനുള്ള സംവിധാനവും ഉണ്ടാക്കും. ട്രഷറികളില്‍ ഏര്‍പ്പെടുത്തിയ സംയോജിത ധനമാനേജ്‌മെന്റ് സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സാങ്കേതികവിദ്യാരംഗത്തു ട്രഷറി കൈവരിച്ചിരിക്കുന്ന നേട്ടം അഭിമാനകരമാണ്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ധനമാനേജ്‌മെന്റ് സാമ്പത്തിക സുതാര്യത ഉറപ്പുവരുത്തും. ഇത് സര്‍ക്കാരിനു പലതരത്തില്‍ മെച്ചമുണ്ടാക്കും. ട്രഷറിയിലെ യഥാര്‍ത്ഥ ധനസ്ഥിതി അപ്പപ്പോള്‍ അറിയാന്‍ കഴിയുന്നതിനാല്‍ ഊഹത്തിന്റെ അടിസ്ഥാനത്തില്‍ കടമെടുക്കുന്നത് ഒഴിവാക്കാനാകും. പലിശയിനത്തില്‍ വലിയ തുക ഇതുവഴി ലാഭിക്കാനാകും.

ട്രഷറികളില്‍ അക്കൗണ്ടുള്ളവര്‍ക്കെല്ലാം അവര്‍ മുന്‍കൂട്ടി നിര്‍ദ്ദേശിക്കുന്ന പ്രകാരം അതതു തീയതികളില്‍ അവരുടെ പ്രതിമാസ അടവുകള്‍ സ്വയമേവ അടയ്‌ക്കാനുള്ള സൗകര്യം കൈവന്നിരിക്കുകയാണ്. മുഴുവന്‍ ജീവനക്കാരും ട്രഷറിയില്‍ അക്കൗണ്ട് തുടങ്ങുന്നതോടെ അവര്‍ക്കെല്ലാം ഇതു സൗകര്യമാകും. ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാകുന്ന കൂടുതല്‍ സാങ്കേതികവിദ്യകള്‍ ഇനിയും പ്രയോഗിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ട്രഷറിയുടെ സോഫ്റ്റ്‌വെയറിന്റെയും വിവരശേഖരത്തിന്റെയും പൂര്‍ണ്ണസുരക്ഷ ഉറപ്പുവരുത്തും.

ലോകത്ത് എവിടെനിന്നും 24 മണിക്കൂറും ഏത് അക്കൗണ്ടിലേക്കും പണം കൈമാറാനും ഏതു ട്രഷറിയില്‍നിന്നും പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും ഒക്കെയുള്ള സൗകര്യമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ധനമന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക് പറഞ്ഞു. ജീവനക്കാരെല്ലാം അക്കൗണ്ട് തുറക്കുന്നത് ട്രഷറിയില്‍ ധനലഭ്യത ഉറപ്പാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവീകരിച്ച പാസ്ബുക്കിന്റെയും ചെക്കുബുക്കിന്റെയും പ്രകാശനം കെ. മുരളീധരന്‍ എംഎല്‍എ നിര്‍വഹിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം എബ്രഹാം സംയോജിത ധനമാനേജ്‌മെന്റ് സിസ്റ്റത്തെപ്പറ്റി വിശദീകരിച്ചു.

റിസര്‍വ്വ് ബാങ്ക് റീജിയണല്‍ ഡയറക്ടര്‍ നരസിംഹസ്വാമി ,ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ പി. സുഗേന്ദ്രന്‍,കൗണ്‍സിലര്‍ പാളയം രാജന്‍, ധനവിഭവസെക്രട്ടറി മിന്‍ഹാജ് ആലം, ഐറ്റി മിഷന്‍ ഡയറക്ടര്‍ ശ്രീറാം സാംബശിവറാവു, എന്‍ഐസി സ്‌റ്റേറ്റ് ഇന്‍ഫോമാറ്റിക്‌സ് ഓഫീസര്‍ റ്റി. മോഹന്‍ദാസ്, ട്രഷറി ഡയറക്ടര്‍ ജെ.സി. ലീല, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എം.ആര്‍. രഘുനാഥന്‍ ഉണ്ണത്താന്‍ എന്നിവര്‍ സംസാരിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഷഷ്ഠി ദിനത്തിൽ ഈ മന്ത്രം 21 തവണ ജപിച്ചോളൂ , ഫലം ഉറപ്പ്

India

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

India

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

India

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

പുതിയ വാര്‍ത്തകള്‍

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

75കോടിയുടെ ആഡംബര വസതി (വലത്ത്) അഭിഷേഖ് ബാനര്‍ജിയും ഭാര്യ രുചിരയും (ഇടത്ത്)

മമതയെ ഇഷ്ടപ്പെടുന്നവര്‍ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ വെറുക്കുന്നു, എന്നാല്‍ മരുമകനോടുള്ള അന്ധമായ സ്നേഹം മമതയെ ഇരുട്ടില്‍ തള്ളുന്നു

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

ടിഎംസിയിൽ പുതിയൊരു കലാപമുഖം : ഇപ്പോൾ വിമത നേതാക്കൾ എംപിമാരുടെ പിന്തുണ ശേഖരിക്കുന്നു , അഭിഷേക് ബാനർജിക്ക് കസേര നഷ്ടപ്പെടുമോ ?

വൈഭവ് സൂര്യവംശി 15 വയസ്സിൽ ഏഴ് കോടിയുടെ ആസ്തി കൈവരിച്ചു ; പതിനഞ്ചുകാരൻ എത്ര ശതമാനം ആദായനികുതി അടയ്‌ക്കേണ്ടിവരുമെന്ന് നോക്കാം

‘യുദ്ധത്തിനും സമാധാനത്തിനും ഇറാൻ തയ്യാറാണ് ‘ : അമേരിക്കയ്‌ക്ക് ഇറാൻ അംബാസഡറുടെ കർശന മുന്നറിയിപ്പ്

പ്രധാനമന്ത്രി സനേ തകായിച്ചി ഇന്ത്യയിൽ സന്ദർശനം നടത്തുമെന്ന് ജാപ്പനീസ് മാധ്യമങ്ങൾ ; നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ട്

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.