തിരുവനന്തപുരം: കാര്‍ഷിക കര്‍മ്മസേനയുടെ ആസ്ഥാന മന്ദിര സമര്‍പ്പണം 8-ന്്് മന്ത്രി വി. എസ്. സുനില്‍കുമാര്‍ ഉദ്്്ഘാടനം ചെയ്യും. കുടപ്പനക്കുന്ന് കാര്‍ഷികകര്‍മ്മസേനയ്‌ക്ക് തിരുവനന്തപുരം നഗരസഭ അനുവദിച്ച സ്ഥലത്താണ് കൃഷിവകുപ്പ് ആസ്ഥാനമന്ദിരം നിര്‍മ്മിച്ചു നല്‍കുന്നത്. ഉച്ചയ്‌ക്ക് 2.30 വെള്ളായണി കാര്‍ഷികകോളേജ് പെസ്റ്റിസൈഡ് റസിഡ്യൂസ് ലാബ് മേധാവി ഡോ.തോമസ് ബിജു മാത്യുവിന്റെ നേതൃത്വത്തില്‍ ‘കാര്‍ഷികോല്‍പ്പന്നങ്ങളിലെ അവശിഷ്ടവിഷവീര്യവും പരിഹാരമാര്‍ഗ്ഗങ്ങളും’ എന്ന വിഷയത്തില്‍ സെമിനാറോടു കൂടി പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് സെമിനാറില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് സൗജന്യമായി വിത്തും- വളം കിറ്റ് നല്‍കും.
















