തളിപ്പറമ്പ്: കുറുമാത്തൂരിലെ കോഴിഫാമില്‍ നിന്നും 1300 ഓളം കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. കടിയേറ്റ 200 ഓളം കോഴികള്‍ ചാകാറായ സ്ഥിതിയിലാണ്. പി.വി.റാഷിദിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് കഴിഞ്ഞദിവസം തെരുവുനായ്ക്കള്‍ അക്രമം നടത്തിയത്. 25 ദിവസം പ്രായമുള്ള കോഴികളെയാണ് കൊന്നത്. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: