Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ നഗരം കലയുടെ കളിയാട്ടത്തിനൊരുങ്ങുമ്പോള്‍….. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2017, 11:10 pm IST
inKannur

കേരള സ്‌കൂള്‍ കലോത്സവം എന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാരകലാ മത്സരത്തിന് കണ്ണൂരില്‍ തിരിതെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവിലുളള അവസ്ഥ സംബന്ധിച്ച് ആശങ്കയിലാണ് നാട്ടാര്‍ക്കൊപ്പം കണ്ണൂരാനും. പതിനാല് ജില്ലകളില്‍ നിന്നായി ഇരുപതിനായിരത്തോളം മത്സരാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും അദ്ധ്യാപകരും സംഘാടകരും മാധ്യമപ്രവര്‍ത്തകരുമായി ഒരു ലക്ഷത്തോളം പേര്‍ ഏഴു ദിവസങ്ങളിലായി കണ്ണൂര്‍ നഗരത്തിലെത്തും. ഇത്രയും പേരെ ഉള്‍ക്കൊള്ളാന്‍ ആവശ്യമായ സൗകര്യങ്ങളൊന്നും സജ്ജമാക്കാതെയാണ് ജില്ലാ ഭരണകൂടവും കണ്ണൂര്‍ കോര്‍പ്പറേഷനും കലോത്സവത്തെ കാത്തിരിക്കുന്നത്.

മാസങ്ങള്‍ക്ക് മുമ്പെ കലോത്സവം കണ്ണൂരില്‍ നടത്താന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിക്കുകയും ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തുകയും ചെയ്‌തെങ്കിലും നഗരഭരണം കയ്യാളുന്ന കണ്ണൂരിലെ കോര്‍പ്പറേഷന്‍ ഇതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയായിരുന്നു. കണ്ണൂര്‍ നഗരത്തിലെ റോഡുകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും പരിതാപകരമായ അവസ്ഥ മാറ്റിയെടുക്കാന്‍ ഒന്നുംചെയ്യാന്‍ അധികൃതര്‍ തയ്യാറാകാഞ്ഞത് തികച്ചും പ്രതിഷേധാര്‍ഹമാണ്. ആഥിത്യമര്യാദയ്‌ക്ക് പേരുകേട്ട നാട്ടില്‍ കലോത്സവവുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും മുന്‍കൂട്ടി ഒരുക്കാന്‍ തയ്യാറാകാഞ്ഞ അധികൃതരുടെ നിലപാട് എങ്ങനെ വിശേഷിപ്പിക്കണമെന്നറിയില്ല.

കലോത്സവത്തിന്റെ മത്സരവേദികളുടെയും ഭക്ഷണശാലയുടെയുമെല്ലാം നിര്‍മ്മാണവും മറ്റ് ഒരുക്കങ്ങളും തകൃതിയായി നടന്നുവരികയാണ്. കണ്ണൂര്‍ നഗരത്തില്‍ രണ്ടര കിലോമീറ്റര്‍ ചുറ്റളവിലാണ് ഇരുപത് മത്സരവേദികള്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഈ വേദികളിലേക്കെത്താനുള്ള റോഡുകളുടെ സ്ഥിതി പരിതാപകരമാണ്. മിക്കറോഡുകളും പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായിക്കിടക്കുന്നു. താവക്കര മുതല്‍ പഴയ ബസ് സ്റ്റാന്‍ഡ് വരെയുള്ള റോഡും എസ്എന്‍പ ാര്‍ക്ക് റോഡും പ്രസ് ക്ലബ്ബ് റോഡുമാണ് ഏറെ ശോചനീയം. റോഡുകളുടെ ദയനീയാവസ്ഥ സംബന്ധിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പത്രമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഇന്നലെ മുതല്‍ നാട്ടാരുടെ കണ്ണില്‍ പൊടിയിടാന്‍ താറൊഴിക്കാതെ പൊടിയിട്ട് കുഴികള്‍ അടച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും മൂടിയ കുഴികള്‍ എത്ര ദിവസം നികന്നു കിടക്കുമെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്. താറില്ലാതെ പൊടിയിട്ട് കുഴിയടച്ചാല്‍ രണ്ട് ദിവസം കൊണ്ട് കുഴികള്‍ വീണ്ടും രൂപം കൊളളുകയും പൊടിപടലം കൊണ്ട് നഗരയാത്ര ദുഷ്‌ക്കരമാവുമെന്നും ഉറപ്പാണ്.

റോഡുകളുടെ അവസ്ഥ ഇതാണെങ്കില്‍ നഗരത്തിലെ മിക്ക തെരുവ് വിളക്കുകളും കത്താതായിട്ട് വര്‍ഷങ്ങള്‍ തന്നെയായി. അടിയന്തിരമായി തെരുവ് വിളക്കുകള്‍ അറ്റകുറ്റപണി നടത്തി പുനസ്ഥാപിച്ചില്ലെങ്കില്‍ കലോത്സവ കാലയളവിലും നഗരം ഇരുട്ടിലാകും. ഇത് പിടിച്ചുപറിക്കാര്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കും അഴിഞ്ഞാടാനുളള അവസരം നല്‍കലാകും ഫലം. ഇപ്പോള്‍ത്തന്നെ നഗരത്തിലെ പല ഭാഗങ്ങളിലുടെയും സന്ധ്യ മയങ്ങിയാല്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം കാരണം സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്.

ശൗചാലയങ്ങളുടെ കാര്യത്തിലാവട്ടെ കണ്ണൂര്‍ നഗരത്തിലെത്തുന്ന സ്ത്രീകളുള്‍പ്പെടെയുളളവര്‍ കാലങ്ങളായി ദുരിതമനുഭവിക്കുകയാണ്. പൊതുശൗചാലയങ്ങളില്ലാത്ത കേരളത്തിലെ ഒരേയൊരു കോര്‍പ്പറേഷനാണ് കണ്ണൂര്‍. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്‌റ്റേഡിയത്തിന് സമീപമുളള ശൗചാലയം ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടില്ല. ആകെയുളളത് പഴയ ബസ്സ്റ്റാന്റിലെ കാലപഴക്കത്താല്‍ ജീര്‍ണ്ണിച്ച ഏതാനും പൊതു ശൗചാലയങ്ങളാണ്. പിന്നെയുളളത് കിലോമീറ്ററുകള്‍ക്കപ്പുറം താവക്കരയിലെ പുതിയ ബസ്സ് സ്റ്റാന്റിലെ ബിഒടി ശൗചാലയങ്ങളും. താല്‍ക്കാലികമായെങ്കിലും കൂടുതല്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കെല്ലാം പുറമെ കാലങ്ങളായി ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന നഗരത്തില്‍ കലോത്സവവുമായി ബന്ധപ്പെട്ട് വാഹനങ്ങളുടെ പാര്‍ക്കിംഗും വലിയ തലവേദനയാകുമെന്നുറപ്പാണ്. 2007ല്‍ കണ്ണൂര്‍ സംസ്ഥാന കലോത്സവത്തിന് ആതിഥ്യം വഹിക്കുമ്പോള്‍ ഉണ്ടായിരുന്നതിന്റെ പത്തിരട്ടിയെങ്കിലും വാഹനങ്ങള്‍ ഇത്തവണ കണ്ണൂര്‍ നഗരത്തില്‍ എത്തിച്ചേരും. ഇടുങ്ങിയ റോഡുകളിലൂടെയുള്ള വാഹനയാത്ര സൃഷ്ടിക്കാവുന്ന ഗതാഗതക്കുരുക്കും വലിയ തലവേദനയാകും.ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്കുതന്നെ രൂപപ്പെടും. ഇനിയുള്ള ദിവസങ്ങളിലെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കോര്‍പറേഷന്‍ മുന്‍കൈയെടുക്കണമെന്നാണ് നാട്ടുകാരുടേയും സംഘാടക സമിതിയുടേയും കണ്ണൂരാന്റെയും വീനിതമായ അപേക്ഷ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

News

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

World

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

പുതിയ വാര്‍ത്തകള്‍

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.