ഡമാസ്‌ക്കസ്: സിറിയയിലും തുര്‍ക്കിയിലും ഇറാഖിലും ചാവേറാക്രമണങ്ങള്‍. കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ 31 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണം ഉയര്‍ന്നേക്കാം. സിറിയയിലെ ജബാലയില്‍ കാര്‍ ബോംബാക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്.
പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ശക്തി കേന്ദ്രമാണിത്. സ്‌റ്റേഡിയത്തിനു സമീപത്തായിരുന്നു സ്‌ഫോടനം. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. തുര്‍ക്കിയിലെ ഇസ്മീര്‍ നഗരത്തില്‍ രണ്ടു കാറുകളില്‍ വച്ച ബോംബുകളാണ് പൊട്ടിയത്. രണ്ട് ഭീകരരും ഒരു പോലീസുകാരനുമാണ് കൊല്ലപ്പെട്ടത്.
ഇറാഖില്‍ ഭീകരാക്രമണങ്ങളില്‍ 16 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബാഗ്ദാദിലെ തിരക്കേറിയ ചന്തയില്‍ കാര്‍ബോംബ് പൊട്ടി 10 പേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കും. മറ്റ് നാലിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ ആറു പേര്‍ മരിച്ചു.
















