കണ്ണൂര്‍: ചെറുകുന്ന് ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച മൃഗാശുപത്രിയുടെ ഉദ്ഘാടനവും പൗരാവകാശ രേഖയുടെ പ്രകാശനവും 7ന് മന്ത്രി അഡ്വ.കെ.രാജു നിര്‍വ്വഹിക്കും. ടി.വി.രാജേഷ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എന്‍.എന്‍.ശശി, ഡോ.കെ.എച്ച് സുബ്രഹ്മണ്യന്‍, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ..അസ്സന്‍കുഞ്ഞി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിക്കും. തരിശുനില കൃഷിയില്‍ മികവ് കാണിച്ച പഞ്ചായത്തിലെ ഐശ്വര്യ, സമൃദ്ധി എന്നീ സ്വാശ്രയ സംഘങ്ങളെ ചടങ്ങില്‍ ആദരിക്കും. ലോകബാങ്ക് ധനസഹായത്തോടെ പഞ്ചായത്ത് വികസന ഫണ്ടും മൃഗസംരക്ഷണ വകുപ്പ് ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
















