Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഴിമതിയുടെ കൂടാരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2017, 09:13 pm IST
in Vicharam

സംസ്ഥാനത്ത് വിദ്യാഭ്യാസം, ഹോട്ടല്‍, വ്യവസായങ്ങള്‍, ആശുപത്രികള്‍ തുടങ്ങി മണലെടുപ്പ് മേഖലയിലടക്കം സമസ്ത മേഖലയിലും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ സഹകരണ പ്രസ്ഥാനങ്ങളുണ്ട്. ഏറ്റവും കൂടുതലെണ്ണം സിപിഎമ്മിന്റെ കൈകളിലാണ്. സഖാക്കള്‍ ഉള്‍പ്പെടെയുളളവരില്‍നിന്ന് ഓഹരി ഇനത്തില്‍ പണം പിരിച്ച് രൂപംകൊണ്ട സംഘങ്ങള്‍ നേതാക്കളുടെ കെടുകാര്യസ്ഥതയ്‌ക്കും അഴിമതിക്കും ഉദാഹരണങ്ങളാണ്. ഇവ പാര്‍ട്ടി വളര്‍ത്താനുളള കറവപ്പശുക്കളാണ്. ഇവ നിലനില്‍പ്പിന് കേഴുകയുമാണ്. പല സ്ഥാപനങ്ങളും അനധികൃതമായി നല്‍കിയതും, വാങ്ങിക്കൂട്ടിയതുമായ ലക്ഷങ്ങളുടെ വായ്‌പാ കുടിശ്ശിക കാരണം അടച്ചുപൂട്ടലിന്റെ വക്കിലാണ്. റെയ്ഡ്‌കോ, റബ്‌കോ, പരിയാരം മെഡിക്കല്‍ കോളേജ്, ദിനേശ് ബീഡി എന്നിവ ചിലതു മാത്രം.

അംഗങ്ങളുടെ നിക്ഷേപമേ സ്വീകരിക്കാവൂയെന്നും, ഇവര്‍ക്കു മാത്രമേ കാര്‍ഷിക-പണയ വായ്‌പകള്‍ നല്‍കാവൂയെന്നുമാണ് ബൈലോയെങ്കിലും കോടീശ്വരന്മാര്‍ക്കും വന്‍കിട വ്യവസായികള്‍ക്കും സാധാരണകര്‍ഷകര്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യത്തോടെ കുറഞ്ഞ പലിശ നിരക്കില്‍ സ്വര്‍ണ്ണപ്പണയ വായ്‌പകള്‍ ഉള്‍പ്പെടെ നല്‍കുന്നുണ്ട്. വന്‍ അഴിമതിയാണ് ഇതിനു പിന്നില്‍. മെമ്പര്‍മാരല്ലാത്തവരുടേയും വിദേശത്തു താമസിക്കുന്നവരുടെയും പേരില്‍പോലും അവരറിയാതെ നിക്ഷേപങ്ങളും വായ്‌പകളും നിലവിലുണ്ട്.

ഭരണത്തിന്റെ പിന്‍ബലത്തില്‍ വഴിവിട്ട് അപരന്മാരുടെ പേരില്‍പോലും വായ്‌പകള്‍ നല്‍കുകയാണ്. പലപ്പോഴും തിരിച്ചടയ്‌ക്കാന്‍ നോട്ടീസ് കൈയില്‍ കിട്ടുമ്പോള്‍ മാത്രമാണ് പലരും ഇതറിയുന്നത്. ഞെട്ടലോടെ ബാങ്കുകളെ സമീപിക്കുന്ന ഇക്കൂട്ടരെ ഇരുചെവിയറിയാതെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പറഞ്ഞയക്കും. പാര്‍ട്ടി ഗ്രാമത്തില്‍ പാര്‍ട്ടി അനുഭാവിയെന്ന നിലയില്‍ പുറത്തുപറഞ്ഞാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ ഓര്‍ത്ത് ഇത്തരം കേസുകള്‍ മൂടിവെയ്‌ക്കുകയാണ്.

സംഘങ്ങളിലെ നിയമനങ്ങളില്‍ സര്‍വ്വത്ര അഴിമതിയാണ്. സഹകരണ നിയമനം ബോര്‍ഡുവഴിയാണ് നടക്കുന്നതെന്നാണ് അറിയപ്പെടുന്നതെങ്കിലും നിയമനങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോഴും ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നത്. താഴെക്കിടയിലുളള തസ്തികകളില്‍ ബോര്‍ഡ് നിയമനം ഇല്ലാത്തതിനാല്‍ പാര്‍ട്ടിയും നേതാക്കളും കോടികള്‍ കോഴയിനത്തില്‍ കൈപ്പറ്റി സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ നിയമിച്ച് പിന്നീട് പ്രമോഷന്‍ നല്‍കുകയാണ്. മിക്ക സംഘങ്ങളുടെയും സെക്രട്ടറിയുള്‍പ്പെടെയുളള തസ്തികകളില്‍ ജോലി ചെയ്യുന്നത് പാര്‍ട്ടി മെമ്പര്‍മാരും നേതാക്കളുമാണ്.

അതുകൊണ്ടുതന്നെ പാര്‍ട്ടിക്കും നേതാക്കള്‍ക്കും വായ്‌പ അനുവദിക്കുന്നതിനും അഴിമതിക്കുമൊന്നും തടസ്സമില്ല. അനധികൃത നടപടികള്‍ പുറംലോകമറിയില്ല. അഴിമതി കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ പാര്‍ട്ടിക്കകത്ത് ഒതുങ്ങും. കുറ്റക്കാര്‍ സസ്‌പെന്‍ഷന്‍ പോലും ഇല്ലാതെ രക്ഷപ്പെടും. പല ബാങ്കുകളിലും ഭരിക്കുന്ന സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മെമ്പര്‍മാര്‍ക്ക് മാത്രമാണ് അംഗത്വം നല്‍കുന്നത്. പാര്‍ട്ടിക്കാര്‍ക്കെല്ലാം വാരിക്കോരി വായ്‌പയും നല്‍കും. അവ യഥാസമയം തിരിച്ചടയ്‌ക്കാതെ ലക്ഷങ്ങളുടെ വായ്‌പാ കുടിശ്ശികയാണ് പല സഹകരണ സംഘങ്ങള്‍ക്കും ലഭിക്കാനുളളത്.

മണല്‍ മേഖലയിലെ സഹകരണ സംഘങ്ങള്‍ വഴി തീരദേശങ്ങളും മറ്റും കേന്ദ്രീകരിച്ച് ഇടതു-വലത് നേതാക്കള്‍ വാരികൂട്ടുന്നത് കോടികളാണ്. ഇവയെല്ലാം കണക്കില്‍പ്പെടാതെ സഹകരണ വായ്‌പ സംഘങ്ങളില്‍ സ്ഥിരനിക്ഷേപമായും മറ്റും കിടക്കുകയാണ്.

നാളെ:കരുത്തേകുന്നത് ഭീകരവാദ, വിധ്വംസക ശക്തികള്‍ക്ക്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്
Samskriti

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

പുതിയ വാര്‍ത്തകള്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.