Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഭിപ്രായ സ്വാതന്ത്ര്യം താരവും ഭാരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 10:42 pm IST
in Vicharam

പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നോട്ടുപിന്‍വലിക്കല്‍ നടപടിയുടെ പേരില്‍ വിമര്‍ശിച്ചിരിക്കുന്നു. നോട്ടു പിന്‍വലിച്ച നടപടി ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്നും അതിനുപിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും എംടി പറഞ്ഞു. ഇതിനെതിരെ ബിജെപി രംഗത്തുവന്നു. നോട്ടു പിന്‍വലിക്കല്‍ നടപടിയില്‍ അഭിപ്രായം പറയാന്‍ എംടിക്ക് യോഗ്യതയില്ലെന്ന് ബിജെപി അഭിപ്രായപ്പെട്ടു. എംടിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ആര് എന്തുപറയണമെന്ന് രാഷ്‌ട്രീയ കക്ഷികളല്ല തീരുമാനിക്കുന്നതെന്നും എംജിഎസ് അഭിപ്രായപ്പെട്ടു. എംടിയെ വിമര്‍ശിക്കുക വഴി ബിജെപിയുടെ ഫാസിസ്റ്റു മുഖമാണ് പുറത്തുവന്നിരിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയിറക്കി.

ധനമന്ത്രി തോമസ് ഐസക് കുറച്ചുകൂടി മുന്നോട്ടു പോയി. ബിജെപിക്ക് കേരളത്തില്‍ എന്ത് സ്വാധീനമാണുള്ളതെന്ന ചോദ്യവും ധനമന്ത്രി ഉന്നയിച്ചു. ചുരുക്കത്തില്‍ 1) അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുള്ളതാണ് 2) എംടിയെ വിമര്‍ശിച്ച ബിജെപിക്ക് ഫാസിസ്റ്റ് മുഖമാണുള്ളത്. 3) കേരളത്തില്‍ സ്വാധീനമില്ലാത്ത ബിജെപിക്ക് അഭിപ്രായം പറയാന്‍ അര്‍ഹതയില്ല.

പ്രശസ്ത നടന്‍ മോഹന്‍ലാല്‍ നോട്ടു പിന്‍വലിക്കലിനെ പിന്താങ്ങി സോഷ്യല്‍ മീഡിയയില്‍ എഴുതിയപ്പോള്‍ കോടിയേരി ഉള്‍പ്പെടെയുള്ള ഇടതുപക്ഷ നേതാക്കള്‍ അദ്ദേഹത്തെ അധിക്ഷേപിച്ചത് കേരളം മറന്നിട്ടില്ല.

മോഹന്‍ലാലിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അത് തടയാന്‍ ഏതെങ്കിലും രാഷ്‌ട്രീയ കക്ഷിക്ക് അധികാരമില്ലെന്ന് എംജിഎസ് പറഞ്ഞില്ല. എംടിയെ വിമര്‍ശിക്കുമ്പോള്‍ ബിജെപിയുടെ ഫാസിസ്റ്റു മുഖമാണ് പുറത്തുവരുന്നത് എങ്കില്‍ മോഹന്‍ലാലിനെ വിമര്‍ശിച്ചപ്പോള്‍ സിപിഎമ്മിന്റെ ഏതുമുഖമാണ് പുറത്തുവന്നത്? കേരളത്തില്‍ സ്വാധീനമില്ലാത്തതിനാല്‍ ബിജെപിക്ക് അഭിപ്രായം പറയാന്‍ അവകാശമില്ലെങ്കില്‍ ഭാരതത്തില്‍ തുച്ഛ സ്വാധീനം മാത്രമുള്ള സിപിഎമ്മിന് അഭിപ്രായം പറയാന്‍ അവകാശമുണ്ടാകുന്നതെങ്ങനെ? ജനാധിപത്യവിരുദ്ധ മനഃസ്ഥിതി പ്രകടമാക്കുന്നതാണ് ഈ നിലപാട്.

എംടിയെ പിന്തുണക്കുന്നതിലും മോഹന്‍ലാലിനെ എതിര്‍ക്കുന്നതിലും ഗൂഢലക്ഷ്യമുണ്ട്. ബിജെപിയെ ഫാസിസ്റ്റെന്ന് വിളിക്കുന്നതും ഈ ഗൂഢലക്ഷ്യം വച്ചുകൊണ്ടാണ്. അതാകട്ടെ ന്യൂനപക്ഷങ്ങളെ ബിജെപി ഉമ്മാക്കിക്കാണിച്ചു തങ്ങളോടൊപ്പം നിര്‍ത്താനാണ്. ബിജെപിയുടെ മുഖം ഫാസിസ്റ്റാണോ എന്നത് ജനങ്ങള്‍ തീരുമാനിക്കട്ടെ. ബിജെപിയെ വിമര്‍ശിക്കുന്നവര്‍ക്ക് താലിബാന്‍ മുഖമുണ്ടെന്ന് ചിലര്‍ക്കെങ്കിലും സംശയം ഉണ്ടായേക്കാം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാര്‍ ചമയുന്ന സിപിഎം, സല്‍മാന്‍ റുഷ്ദി, തസ്ലീമ തുടങ്ങിയവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിച്ചപ്പോള്‍ ആ ജനാധിപത്യ വിരുദ്ധ നടപടിക്ക് പിന്തുണ നല്‍കിയവരാണ് സിപിഎം. വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന്റെ ഫലമാണിത്. ഇനിയെങ്കിലും ഇതേ കക്ഷികളും സഹയാത്രികരും ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. എംടി ഒന്നാംകിട പൗരനും മോഹന്‍ലാല്‍ രണ്ടാംകിട പൗരനുമല്ലല്ലോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്
Samskriti

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

പുതിയ വാര്‍ത്തകള്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.