Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പുതുവര്‍ഷത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 10:12 pm IST
inVicharam

ഇന്ന് 2016 ന് തിരശ്ശീല വീഴുന്നു. ചരിത്രത്തിന്റെ നാള്‍വഴിയിലേക്ക് ഒരു വര്‍ഷം കൂടി. കണ്ണീരും കാരുണ്യവും ആഹ്ലാദവും പ്രതീക്ഷയും എല്ലാം ചേര്‍ന്ന് നമ്മെ 365 ദിവസം ചേര്‍ത്തുപിടിച്ചു നിര്‍ത്തിയ വര്‍ഷമാണ് മനസ്സില്ലാ മനസ്സോടെ പിരിയുന്നത്. ഡിസം. 31 ന് നാം പഴയ വസ്ത്രങ്ങള്‍ മാറ്റി പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവെക്കുകയാണ്. 2015 ല്‍ എന്തൊക്കെ പ്രതീക്ഷകള്‍ പുലര്‍ത്തിയാണോ നാം 2016 ലേക്കുവന്നത് അതേ പോലെയോ അതില്‍ കൂടുതലായോ 2017 ലേക്ക് പോകുന്നു. നിതാന്തമായ യാത്രയില്‍ കണ്ടതും കേട്ടതും നമ്മുടെ ചരിത്രപുസ്തകത്തില്‍ രേഖപ്പെട്ടു കിടക്കുന്നു.

പ്രതീക്ഷാഭരിതമായ ഒരു ഭരണ സംവിധാനം സംസ്ഥാനത്ത് സ്വപ്‌നം കണ്ടവര്‍ക്ക് വെള്ളിടിയേറ്റ അനുഭവമാണുണ്ടായത്. സംസ്ഥാനത്തെ മുച്ചൂടും തകര്‍ത്തെറിഞ്ഞ സംവിധാനത്തില്‍ നിന്ന് കരകയറുമെന്ന പ്രതീക്ഷയായിരുന്നു ഇടതു മുന്നണി ജനങ്ങള്‍ക്കു മുമ്പാകെ വെച്ചത്. ഒരുവിധപ്പെട്ടവരൊക്കെ അതിനനുകൂലമായ നിലപാട് സ്വീകരിച്ചു. എന്നാല്‍ അഞ്ചു വര്‍ഷംകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത് ആറുമാസം കൊണ്ട് എല്‍ഡിഎഫ് ചെയ്ത പരുവമായി. ഒരു മന്ത്രിക്കു ഭരണ സംവിധാനം വിട്ടൊഴിയേണ്ടിയും വന്നു. അതിന്റെ അലയൊലികള്‍ ഇപ്പോഴും സജീവമായി നില്‍ക്കുമ്പോഴാണ് 2016 പടികടന്നുപോവുന്നത്. ജനങ്ങള്‍ക്ക് സ്വസ്ഥതയും സമാധാനവും നല്‍കാന്‍ കഴിയാത്ത ഭരണസംവിധാനമായി ഇടതുമുന്നണി സര്‍ക്കാര്‍ അധപ്പതിക്കുമ്പോഴും അവരുടെ എക്കാലത്തെയും കാര്‍ക്കശ്യം വര്‍ധിക്കുകതന്നെയാണ്.

സംസ്ഥാനത്തിന്റെ പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം രാഷ്‌ട്രീയ ദുശ്ശാഠ്യത്തിന്റെ വഴികളിലേക്ക് തിരിഞ്ഞിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കൈയയച്ച് സഹകരണം വാഗ്ദാനം ചെയ്തിട്ടും അതൊന്നും ചെവിക്കൊള്ളാന്‍ തയാറാവുന്നില്ല. എന്നുമാത്രമല്ല നിരന്തരം സംഘര്‍ഷത്തിന് ശ്രമിക്കുകയും ജനങ്ങള്‍ക്കു മുമ്പാകെ അവാസ്തവ പ്രസ്താവനകള്‍ എഴുന്നള്ളിക്കുകയും ചെയ്യുകയാണ്.

ഒരു ഭാഗത്ത് സര്‍ക്കാറിന്റെ നിഷ്‌ക്രിയതയും രാഷ്‌ട്രീയ ദുഷ്ടലാക്കും അരങ്ങുതകര്‍ക്കുമ്പോള്‍ മറുഭാഗത്ത് ഉത്തരവാദത്തപ്പെട്ടവരുടെ ഇടപെടലുകളുടെ അഭാവം ദുരന്തങ്ങള്‍ വിളിച്ചുവരുത്തുന്നതും 2016ല്‍ നാം കണ്ടു. അതില്‍ ഏറ്റവും ഞെട്ടലുണ്ടാക്കുന്നതാണ് കൊല്ലം ജില്ലയിലെ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തം.

120 പേരാണ് അതില്‍ മരണമടഞ്ഞത്. അതിന്റെ മൂന്നും നാലും ഇരട്ടിയിലേറെ പേര്‍ക്ക് പരിക്കും കഷ്ടനഷ്ടങ്ങളും ഉണ്ടായി. മത്സരക്കമ്പത്തിന് അനുവാദം കൊടുത്ത് പ്രോത്സാഹിപ്പിക്കുന്നവര്‍ മനുഷ്യരുടെ ജീവന് തൃണസമാനമായ പരിഗണനയാണ് നല്‍കിയത്. അടുത്തിടെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കാര്യങ്ങളൊക്കെ അക്കമിട്ടുനിരത്തിയിട്ടുണ്ട്.

ഒരു ഭാഗത്ത് ഇത്തരം ദുരന്തമാണെങ്കില്‍ മറുഭാഗത്ത് സാമൂഹികദ്രോഹികളും നിക്ഷിപ്തതാല്‍പര്യക്കാരും വരുത്തിവെക്കുന്നവ വേറെ. കൊല്ലം കളക്‌ട്രേറ്റിലും മലപ്പുറം കലക്‌ട്രേറ്റിലും ഉണ്ടായ സ്‌ഫോടനങ്ങള്‍ സമാധാനകാംക്ഷികളില്‍ പരിഭ്രാന്തി പടര്‍ത്താന്‍ ഇടവെച്ചു. സ്‌ഫോടനങ്ങളുടെ അലയൊലി മാറുന്നതിനുമുമ്പുതന്നെയാണ് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കരുളായി വനമേഖലയില്‍ മാവോവാദികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. അതില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഈ സംഭവം കേരളത്തിന്റെ സാമൂഹികരംഗത്തും രാഷ്‌ട്രീയ രംഗത്തും ഏറെ ഒച്ചപ്പാടുണ്ടാക്കി. ഇടതുമുന്നണിയിലെ പ്രബലകക്ഷിയായ സിപിഐ തന്നെ സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെ കുറ്റപ്പെടുത്തി രംഗത്തുവന്നു. ആ സംഭവത്തിന്റെ അണിയറ വൃത്താന്തങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല.

മാധ്യമ പ്രവര്‍ത്തകരെ കോടതിയില്‍ തടയുന്ന അഭിഭാഷക നടപടികള്‍ പുതുവര്‍ഷത്തിലും തുടരാനാണ് സാധ്യത. അഭിഭാഷക- മാധ്യമമേഖലയില്‍ നിരന്തര സംഘര്‍ഷം ആരോ ആഗ്രഹിക്കുന്നുണ്ടെന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ചാല്‍ വ്യക്തമാവും. മനുഷ്യന്റെ എക്കാലത്തെയും കൂട്ടായ നായകള്‍ ശത്രുവായതിന്റെ കദന കഥകള്‍ 2016 ല്‍ എമ്പാടും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. മനുഷ്യത്വം, മാനവികത, കാരുണ്യം, ആര്‍ദ്രത എന്നിവയൊക്കെ നിഘണ്ടുവിലെ വാക്കുകളായി മരവിച്ചുകിടക്കുന്ന വര്‍ത്തമാന കാലസാഹചര്യമാണുള്ളത്. ഇതിന് എന്തെങ്കിലും മാറ്റം പുതുവര്‍ഷത്തിലുണ്ടായില്ലെങ്കില്‍ ‘സര്‍വനാശത്തിന്റെ സംഹാരതാണ്ഡവ’ത്തിന് നാം വിധേയരാവും; സംശയമില്ല. അങ്ങനെ ഉണ്ടാകാതിരിക്കാന്‍ പ്രതീക്ഷാ ഭരിതമായ മനസ്സോടെ നമുക്കൊത്തൊരുമിച്ച് മുന്നേറാം. പുതുവര്‍ഷത്തലേന്ന് അതിനായി നമുക്ക് പ്രതിജ്ഞയെടുക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

India

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

Kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.