Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നന്മയുടെ നയപ്രഖ്യാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2016, 09:52 pm IST
in Vicharam

ജനങ്ങള്‍ തന്നെ അധികാരത്തിലേറ്റിയത് നാട മുറിക്കാനും വിളക്കു കൊളുത്താനുമല്ല, രാജ്യത്തുനിന്ന് അഴിമതി തുടച്ചുമാറ്റി ഇന്ത്യയ്‌ക്ക് ലോകരാഷ്‌ട്രങ്ങള്‍ക്ക് മുന്നില്‍ അര്‍ഹമായ സ്ഥാനം ഉറപ്പിക്കാനാണ് എന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിന്റെ വിമര്‍ശകര്‍ക്ക് ചുട്ടമറുപടിയാണ് നല്‍കിയിരിക്കുന്നത്.

കറന്‍സി അസാധുവാക്കല്‍ വഴി കള്ളനോട്ടുകളുടെ പ്രചാരത്തേയും ഭീകരവാദത്തേയും ചെറുക്കാന്‍ കഴിഞ്ഞുവെന്ന് പറഞ്ഞ നരേന്ദ്രമോദി താന്‍ പൊള്ള വാഗ്ദാനങ്ങള്‍ നല്‍കാറില്ലെന്നും വ്യക്തമാക്കുകയുണ്ടായി. മനുഷ്യക്കടത്ത്, ലഹരിമരുന്ന്, അധോലോകം എന്നിവയുടെയെല്ലാം പിന്നില്‍ കള്ളപ്പണമാണെന്നും ഇതിന്റെ നിരോധനം ഭൂരിപക്ഷം ജനങ്ങളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകള്‍ ഒന്‍പതില്‍ നിന്ന് 12 ആക്കിയത് രാഹുല്‍ ഗാന്ധി അറിയുന്നില്ല. എന്‍ഡിഎ സര്‍ക്കാര്‍ ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ള അഞ്ചുകോടിയാളുകള്‍ക്ക് പാചകവാതക സിലിണ്ടറുകള്‍ നല്‍കുകയുണ്ടായി.

തന്റെ സര്‍ക്കാര്‍ ആയിരം ദിവസത്തിനുള്ളില്‍ 12,000 ഗ്രാമങ്ങളാണ് വൈദ്യുതീകരിച്ചത്. സൈനികര്‍ക്ക് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയതും മോദി ഓര്‍മിപ്പിച്ചു. കുടിശിക തവണകളാക്കുന്നത് അംഗീകരിച്ച് അവര്‍ സഹകരിച്ചതും മോദി അനുസ്മരിച്ചു. അലമാരകളിലും കിടക്കയുടെ അടിയിലും സൂക്ഷിപ്പിക്കുന്ന കള്ളപ്പണം ബാങ്കുകളിലെത്തുന്നു. നരേന്ദ്രമോദി പറയുന്നത് നോട്ട് അസാധുവാക്കല്‍ ഒരു ശുചീകരണ യജ്ഞമാണെന്നാണ്. അഴിമതിയെ വേരോടെ ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്നും മോദി പ്രഖ്യാപിക്കുന്നു.

നോട്ട് പിന്‍വലിക്കല്‍ ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കി എന്ന വസ്തുത സ്മരിക്കുമ്പോഴും എല്ലാ ശുഭകാര്യങ്ങള്‍ക്കു മുന്‍പിലും അശുഭ സന്ദര്‍ഭങ്ങള്‍ നേരിടുക ലോകസഹജമാണ്. ഈ നടപടി കള്ളപ്പണത്തെയും അത് പ്രചോദനം നല്‍കുന്ന ഭീകരവാദത്തെയും തകര്‍ക്കും. ഭീകരവാദമാണല്ലൊ ഇന്ത്യ നേരിടുന്ന വന്‍ പ്രതിസന്ധികളിലൊന്ന്. കള്ളപ്പണത്തിനെതിരെ മാത്രമല്ല, ദുഷിച്ച മനഃസ്ഥിതിക്ക് എതിരെക്കൂടിയാണ് പ്രധാനമന്ത്രി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നടപടി ജനങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടും അവര്‍ സര്‍ക്കാരിനൊപ്പം നിന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി.

സമൃദ്ധമായിരുന്ന ഇന്ത്യയെ നശിപ്പിച്ചത് അഴിമതിയാണ്. അഴിമതിക്കൊള്ള അവസാനിപ്പിക്കലാണ് നരേന്ദ്രമോദിയുടെ ലക്ഷ്യം. നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ലകാര്യങ്ങളെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷകക്ഷികളും എതിര്‍ക്കുന്നത് രാഷ്‌ട്രീയപ്രേരിതമായാണ്. അവര്‍ നിലനില്‍പ്പിന്റെ പ്രശ്‌നം അനുഭവിക്കുകയാണ്. കോണ്‍ഗ്രസിനെ നയിക്കുന്ന രാഹുല്‍ ഗാന്ധിയാകട്ടെ സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് സ്വയം പരിഹാസ്യനായിക്കഴിഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അണിനിരക്കാന്‍ തയ്യാറല്ലെന്ന് പല പാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുള്ളതും രാഹുലിന് തിരിച്ചടിയാണ്.

കറന്‍സി അസാധുവാക്കലിന്റെ ഫലമായി ബാങ്കിങ് സംവിധാനവും സമ്പദ്‌വ്യവസ്ഥയും ശക്തിപ്പെടുമ്പോള്‍ അത് ഭാവിയിലെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് സഹായകമാകുമെന്ന് മോദി ഓര്‍മിപ്പിച്ചു. കറന്‍സി ലഭ്യത സാധാരണ നിലയിലായാല്‍ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഉതകുന്ന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. ഇപ്പോള്‍ സാമ്പത്തിക വിദഗ്‌ദ്ധരുടെ ചര്‍ച്ചാ വിഷയങ്ങള്‍ കൃഷി, നൈപുണ്യ വികസനം, തൊഴിലവസര സൃഷ്ടി, നികുതി നയം, വിദ്യാഭ്യാസം, ഡിജിറ്റല്‍ സാങ്കേതിക വിദ്യ, ഭവന നിര്‍മാണം, ടൂറിസം മുതലായ മേഖലകളില്‍ ആവിഷ്‌ക്കരിക്കേണ്ട പദ്ധതിയെക്കുറിച്ചാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കാന്‍ പോകുന്ന നടപടികള്‍ പ്രതിപക്ഷത്തെ പരിഭ്രാന്തരാക്കുന്നുണ്ട്.

സാധാരണ ജനങ്ങളെ സഹായിക്കുന്ന നടപടികള്‍ സര്‍ക്കാരില്‍നിന്നുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ പ്രചാരണം വിലപ്പോകുന്നില്ല എന്നതിന് തെളിവാണ് വിവിധ സംസ്ഥാനങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയും എന്‍ഡിഎയും നേടിയ ഉജ്ജ്വല വിജയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.