ബെയ്റൂട്ട്: റഖയിലെ മുതിര്‍ന്ന ഐഎസ് കമാന്‍ഡര്‍ അബു ജന്‍ഡാല്‍ അല്‍ കുവൈത്തി അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.
റഖയിലെ ആയുധനീക്കങ്ങള് നിയന്ത്രിച്ചിരുന്നതു അബു ജന്ഡാലായിരുന്നു. ജബ്ബാര്‍ ടൗണില്‍ അബു ഉള്‍പ്പെടുന്ന സംഘം സഞ്ചരിച്ച വാഹനത്തിനു നേര്‍ക്കാണ് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്.
സിറിയയിലെ പ്രമുഖ നഗരമായ ജബ്ബാറില്‍ നിന്ന് ഐഎസ് ഭീകരരെ സിറിയന്‍ ഡെമോക്രാറ്റിക് സേന പുറത്താക്കിയതിനു മണിക്കൂറുകള്‍ക്കുശേഷമാണ് അബു ജന്‍ഡാല്‍ കൊല്ലപ്പെടുന്നത്.
റഖയിലേക്കുള്ള വഴിമധ്യേയായിരുന്നു ആക്രമണം.
റഖയിലേക്കും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലേക്കുമുള്ള പ്രവേശന കവാടമായാണ് ഐഎസ് ജബ്ബാര്‍ ടൗണിനെ ഉപയോഗിച്ചു വന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: