ബീജീംഗ്: അഞ്ചാം തലമുറയില്‍ പെട്ട പോര്‍ വിമാനം ചൈന വിജയകരമായി പരീക്ഷിച്ചു. ജെ 31 ശ്രേണിയിപെട്ട എഫ്‌സി 31 ഗിയര്‍ഫാല്‍ക്കണ്‍ ആണ് പരീക്ഷിച്ചത്. ഇരട്ട എഞ്ചിനുളള ഇത് ലോകത്തെ ഏറ്റവും അത്യാധുനിക യുദ്ധവിമാനമായ അമേരിക്കയുടെ യുഎസ്എഫ്35നുളള മറുപടിയാണ്.
ഇതില്‍ ഇലക്ട്രോണിക് സംവിധാനങ്ങളും വലിയ ഭാരവാഹകശേഷിയുമുണ്ട്. വിമാനത്തിന്റെ ഘടനയിലും മാറ്റങ്ങളുണ്ട്. ചൈനാ വ്യോമയാന വാണിജ്യ കോര്‍പ്പറേഷന്റെ ഭാഗമായ ഷെന്‍യാന്‍ഗ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനാണ് വിമാനം നിര്‍മിച്ചത്. 70 ദശലക്ഷം ഡോളറാണ് (4742150000 ഇന്ത്യന്‍ രൂപ) വില.
















