Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ബിജുവും പുലിമുരുകന്റെ ചെരുപ്പും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2016, 05:53 pm IST
in Entertainment

പണം വാരിക്കൂട്ടി, പ്രേക്ഷക മനസുകള്‍ കീഴടക്കി തിയേറ്ററുകള്‍ നിറഞ്ഞ് പുലിമുരുകന്‍ തകര്‍ത്തോടുമ്പോള്‍ ജനശ്രദ്ധ പിടിച്ചുപറ്റുന്നു മോഹന്‍ലാലിന്റെ കെട്ടും മട്ടും. ആ വേഷവിധാനത്തില്‍ ആരും ഗൗനിക്കാത്ത ഒരു താരമുണ്ട്, നായകന്റെ ചെരുപ്പ്. പുലിയെ പിടിക്കാന്‍ പോകുന്ന മുരുകന്‍ ധരിച്ച ഈ വ്യത്യസ്ത ചെരുപ്പിന് പുലിമുരുകന്‍ ചെരുപ്പ് എന്ന് പേരും ചാര്‍ത്തി നല്‍കി ആരാധകര്‍.

ഇപ്പോള്‍ അവരെല്ലാം ആ ചെരുപ്പിനു പിന്നാലെയാണ്. അപ്പോഴും, അതിന്റെ സ്രഷ്ടാവ് നിഴലിലൊതുങ്ങുന്നു. ജനശ്രദ്ധ നേടിയ പുലിമുരുകന്‍ ചെരുപ്പിന് പിന്നിലും പരിശ്രമത്തിന്റെ കഥയുണ്ട്. അറിയപ്പെടാത്ത കഥ. എറണാകുളം കാലടി കാഞ്ഞൂര്‍ സ്വദേശി മാളിയേക്കല്‍ ബിജുവിന്റെ അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും കഥ.

എറണാകുളം സൗത്തില്‍ രാമന്‍കുട്ടിയച്ചന്‍ റോഡിലെ സൂരജ് ഷൂ മാര്‍ട്ടിലാണ് പുലിമുരുകന്‍ ചെരുപ്പിന്റെ പിറവി. പൂര്‍ണമായും ലെതറില്‍, കാല്‍പ്പാദം കടന്ന് പുറകിലേക്കൊരു നീളന്‍ സ്ട്രാപ്പോടു കൂടിയാണിത് നിര്‍മിച്ചത്. പുലിമുരുകന്റെ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച അരുണ്‍ മനോഹര്‍ വഴിയാണ് ചെരുപ്പ് നിര്‍മ്മിക്കാനുള്ള ദൗത്യം ബിജുവിനെ തേടിയെത്തിയത്. മോഹന്‍ലാല്‍ നായകനാകുന്ന സിനിമയ്‌ക്ക് പഴയ മോഡലിലുള്ള വള്ളികളോട് കൂടിയ ചെരിപ്പ് നിര്‍മ്മിക്കണമെന്നായിരുന്നു ആവശ്യം. മോഹന്‍ലാലിന്റെ കാലിന്റെ അളവും നല്‍കി. എന്നാല്‍, ഇവര്‍ നല്‍കിയ മോഡലില്‍ നിന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ബിജു ഇത് രൂപകല്‍പ്പന ചെയ്തത്. ബിജുവിന്റെ ഡിസൈന്‍ അണിയറ പ്രവര്‍ത്തകര്‍ക്കു ബോധിച്ചു. അതേപടി ചിത്രത്തില്‍ ഉപയോഗിച്ചു.

മുരുകന്റെ ബാല്യകാലം അഭിനയിച്ച അജാസിനും ചെരുപ്പ് നിര്‍മ്മിച്ചത് ബിജുവാണ്. ആകെ അഞ്ചു ജോഡി നിര്‍മിച്ചു നല്‍കി. ആദ്യത്തേത് ചിത്രത്തിന്റെ ഫോട്ടോഷൂട്ടിന് ഉപയോഗിച്ചു. പിന്നീടാണ് സിനിമയ്‌ക്കുള്ള ഓര്‍ഡര്‍ കിട്ടുന്നത്. മോഹന്‍ലാലിന്റേതിന് ഒരാഴ്ചയും അജാസിന്റേതിന് ഒരുദിവസവും വേണ്ടിവന്നു.

പിന്നെയാണ് ബിജുവിന്റെ കഥയിലെ ക്ലൈമാക്സ്. സിനിമയ്‌ക്കൊപ്പം ചെരുപ്പ് ശ്രദ്ധിക്കപ്പെട്ടപ്പോള്‍ അതിന്റെ ക്രെഡിറ്റ് റൂട്ട് റോയ്സ് എന്ന കമ്പനി കൊണ്ടുപോയി. സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ പലര്‍ക്കും അറിയില്ല ഈ ചെരുപ്പിന് പിന്നിലെ കഥ. മണ്ണുംചാരി നിന്നവന്‍ പെണ്ണുംകൊണ്ടുപോയതു പോലെയായി ബിജുവിന്റെ അവസ്ഥ. ഇതില്‍ വിഷമമുണ്ടെന്ന് ബിജു പറഞ്ഞു. എന്നെങ്കിലും തന്റെ കഷ്ടപ്പാട് പ്രിയ നടന്‍ അറിയുമെന്ന വിശ്വാസവുമുണ്ട് ഇദ്ദേഹത്തിന്.

ആദ്യമായല്ല ബിജു സിനിമാക്കാര്‍ക്കു വേണ്ടി ചെരുപ്പ് നിര്‍മിക്കുന്നത്. ദിലീപ് നായകനായ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു ആദ്യം. ഇതില്‍ ദിലീപ് ഉപയോഗിക്കുന്ന പഴയ മോഡല്‍ ചെരുപ്പാണ് ബിജു പണിതത്. ചെന്നൈയില്‍ നിന്ന് ലെതര്‍ കൊണ്ടുവന്നാണ് നിര്‍മാണം.

പതിമൂന്നാം വയസില്‍ തുടങ്ങിയതാണ് ബിജു ചെരുപ്പ് നിര്‍മാണം. രണ്ടു വര്‍ഷമായി സൂരജ് ഷൂ മാര്‍ട്ടിലുണ്ട്. സീനയാണ് ബിജുവിന്റെ ഭാര്യ. സിബിനും എബിനുമാണ് മക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

Kerala

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

India

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

India

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

Kerala

പദ്മശ്രീ മുനി നാരായണ പ്രസാദ് സമാധി ആയി

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ഐഎൻഎസ് സുദർശിനി; കാനറി ദ്വീപുകളിൽ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ കപ്പലെത്തി

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

38 കോടി വീതം വിലയുള്ള 3 ഫ്ലാറ്റുകൾ സ്വന്തമാക്കി ഷാരുഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി: കണ്ണ് തള്ളി നടന്മാർ

മൊജ്താബ ഖമേനിക്ക് ഗുരുതര പരിക്ക്; ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഐആര്‍ജിസി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.