ആലപ്പുഴ: 200 ലിറ്റര്‍ കോടയുമായി ഒരാള്‍ എക്‌സൈസ് പിടിയില്‍. കാര്‍ത്തികപ്പള്ളി ആറാട്ടുപുഴ നല്ലാണിക്കല്‍ വെട്ടിയാത്ത് വീട്ടില്‍ കൊച്ചുമോനെ( സജി -45)യാണ് ആലപ്പുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ബി. അജിത് കുമാറും സംഘവും അറസ്റ്റു ചെയ്തത്. റെയിഡില്‍ പ്രവന്റീവ് ഓഫീസര്‍മാരായ കുഞ്ഞുമോന്‍, അനിലാല്‍, ജിയേഷ് എന്നിവര്‍ പങ്കെടുത്തു.
















