കണ്ണൂര്‍: കേരള സ്റ്റേറ്റ് ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ താലൂക്ക് കണ്‍വെന്‍ഷന്‍ 2017 ജനുവരി 8ന് രാവിലെ 9.30ന് ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കും. താലൂക്ക് പ്രസിഡണ്ട് പി.വി.രാഘവന്‍ ആചാരിയുടെ അധ്യക്ഷതയില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.ദിനേശന്‍ അവര്‍കള്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡണ്ട് കാരായി സുരേഷ് സംഘടനാ കൈര്യങ്ങളെക്കുറിച്ചുള്ള വിശദീകരണം നടത്തും.
കണ്ണൂര്‍ താലൂക്ക് കണ്‍വെന്‍ഷനോടനുബന്ധിച്ച് 2016ലെ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും ഏപ്ലസ് നേടിയ കണ്ണൂര്‍ താലൂക്കില്‍പ്പെട്ട കെഎസ്ടിഎ മെമ്പര്‍മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. പ്ലസ്ടുവിന് ഉന്നത വിജയം കൈവരിച്ച ഒരു കുട്ടിക്ക് സൗരവ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ് നല്‍കും. യൂണിറ്റ് മുഖാന്തരം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും 2016ലെ മെമ്പര്‍ഷിപ്പിന്റെ കോപ്പിയും 23ന് മുമ്പായി താലൂക്ക് സെക്രട്ടറിയെ ഏല്‍പ്പിക്കണമന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
















