പയ്യന്നൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോകുന്ന വാന്‍ മറിഞ്ഞ് രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. മാതത്തില്‍ വൈപ്പിരിയത്തെ മദര്‍ സ്‌കൂളിലെ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒമ്പതോടയാണ് സംഭവം. വിദ്യാര്‍ത്ഥികളായ അശ്വിന്‍, ഷറഫുദ്ദീന്‍, ഡ്രൈവര്‍ പി.ഷിജു (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തോളം വിദ്യാര്‍ത്ഥികളുമായി സ്‌കൂലിലേക്ക് പോകുകയായിരുന്ന വാഹനം സ്‌കൂളിന് സമീപം മറിയുകയായിരുന്നു.
















