പിലാത്തറ: വിളയാങ്കോട് ശിവക്ഷേത്രത്തിലെ കൊടിയേറ്റ ഉത്സവം 16 മുതല്‍ 22വരെ നടക്കും. വെള്ളിയാഴ്ച വൈകിട്ട് തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ശുദ്ധിക്രിയകള്‍ നടക്കും. 17ന് 4 മണിക്ക് ചിറ്റന്നൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്രയും 6.45ന് ആചാര്യവരണവും നടക്കും. രാത്രി 7ന് തന്ത്രികൊടിയേറ്റ് നടത്തും. 18ന് രാവിലെ ശ്രീഭൂതബലി, നവക കലശപൂജ, രാത്രി 7.30ന് തയ്യങ്ങാട്ട് ചേതന്‍ അഗിത്തായയുടെ തിടമ്പ് നൃത്തം, 8.30ന് ഗാനമേള, 19ന് രാവിലെ കലശാഭിഷേകം, രാത്രി 7ന് തായമ്പക, 8.30ന് സന്തോഷ് അഗിത്തായയുടെ തിമ്പുനൃത്തം, 10മണിക്ക് വയനാട്ട് കുലവന് വില്‍ക്കലാമേള എന്നിവയുണ്ടാകും. 21ന് വൈകിട്ട് ശ്രീഭൂതബലി, രാത്രി 7ന് ഇരട്ടതായമ്പക, 22ന് ആറാട്ട്, ആറാട്ട് സദ്യ എന്നിവയുണ്ടാകും. എല്ലാ ദിവവും 11.30ന് അക്ഷരശ്ലോക സദസ്സ്, അന്നദാനം എന്നിവയുണ്ടാകും. പത്രസമ്മേളനത്തില്‍ പ്രസിഡണ്ട് എം.സഹദേവന്, എം.ശംഭു, ടി.വി.ജയമോഹന്, കെ.തമ്പാന് നമ്പ്യാര്‍, കെ.പി.ജനാര്ദ്ദനന് നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: