പാനൂര്‍: രാഷ്‌ട്രീയ-റിയല്‍ എസ്റ്റേറ്റ് സാമ്പത്തിക മാഫിയകളുടെ കൈയ്യില്‍ നിന്നും പാനൂര്‍ ആശുപത്രിയും നിരക്കോട്ടുമലയും സംരക്ഷിക്കാന്‍ ഒന്നിക്കുക എന്ന സന്ദേശവുമായി ജനകീയ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശാക്തീകരണ യാത്ര ഭാസ്‌കരന്‍ വെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. സജീവന്‍ യദുകുലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനീഷ്, ഒന്തത്ത് കുഞ്ഞിക്കണ്ണന്‍, കെ.കെ.ചാത്തുക്കുട്ടി, സന്തോഷ് പൊയിലൂര്‍, ജാഥാ ലീഡര്‍ എം.പി.പ്രകാശന്‍, കൊമ്പന്‍ വിനോദന്‍ എന്നിവര്‍ സംസാരിച്ചു.
പാനൂരില്‍ നടന്ന സമാപന സമ്മേളനം ആദിവാസി സംരക്ഷണ സമിതി കൊല്ലം പ്രസിഡണ്ട് എന്‍.സുശാന്ത് ഉദ്ഘാടനം ചെയ്തു. ഇ.മനീഷ്, സജീവന്‍ യദുകുലം, സന്തോഷ് പൊയിലൂര്‍, സജീവന്‍ യദുകുലം, സന്തോഷ് പൊയിലൂര്‍, കെ.കെ.ചാത്തുക്കുട്ടി ഒന്തത്ത് കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.
















