കണ്ണൂര്‍: ആറളം ഫാമിനെ കേന്ദ്രീകരിച്ച് തീവ്രവാദ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നുവെന്നും സോളിഡാരിറ്റിയടക്കമുള്ള സംഘടനകള്‍ അതിന് നേതൃത്വം കൊടുക്കുന്നുവെന്നുമുള്ള സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആറളം ഫാമിലെ തീവ്രവാദ അജണ്ടകളുമായി സോളിഡാരിറ്റിയെ ബന്ധപ്പെടുത്തുന്നതിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പാര്‍ട്ടി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ.കെ.ഫിറോസ്, ഷഫീര്‍, ടി.പി.ഇല്യാസ്, പി.ബി.എം.ഫര്‍മീസ് എന്നിവര്‍ പങ്കെടുത്തു.
















