കണ്ണൂര്‍: മണ്ണും മണലും എടുക്കുന്നത് സംബന്ധിച്ച് നിയമത്തില്‍ ഭേദഗതി വരുത്തുക, ജില്ലയിലെ ഇ-മണല്‍ പുനരാരംഭിക്കുക, പാസ്സില്ലാതെ അനധികൃതമായി മണ്ണെടുപ്പിക്കുന്ന സ്ഥലമുടമകളുടെ പേരില്‍ ജിയോളജി നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ടിപ്പര്‍ എര്‍ത്ത് മൂവേര്‍സ് സമിതി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 15 ന് രാവിലെ 10 ന് കലകട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ധര്‍ണ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.കെ.ഇബ്രാഹിം അധ്യക്ഷത വഹിക്കും. എ.കെ.ഇബ്രാഹിം, പി.വി.നിധീഷ് മോഹന്‍, പി.സലീം, പി.പി.നിസാറുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















