കോട്ടയം: കേരളത്തിലെ വിശ്വകര്‍മ്മ സംഘടനകളുടെ ഏകോപന സമിതിയായ വിശ്വകര്‍മ്മ മഹാസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ആത്മീയ ആചാര്യസമിതി രൂപീകരിച്ചു.
ആത്മീയ സമിതി യോഗത്തില്‍ സി.ആര് ഗിരിജന്‍ ആചാര്യ അധ്യക്ഷതവഹിച്ചു. വിശ്വകര്‍മ്മ മഹാസഖ്യം സംസ്ഥാന പ്രസിഡന്റ് കെ.കെ ഹരി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുരളീദാസ് സാഗര്‍ മുഖ്യപ്രഭാഷണം നടത്തി.
കേരളത്തിലെ വിശ്വകര്‍മ്മ ക്ഷേത്രഭാരവാഹികള്‍, ആത്മീയ ആചാര്യശ്രേഷ്ഠന്മാര്, പുരോഹിതന്മാര്, കര്‍മ്മികള്‍, ആത്മീയ പ്രഭാഷകര്‍, മതപണ്ഡിതര്‍, വിദ്യാപീഠ പ്രതിനിധികള്‍, പ്രാര്‍ത്ഥനാ സമിതി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
വിശ്വകര്‍മ്മ ആത്മീയ ആചാര്യസമിതിയുടെ ഭാരവാഹികളായി ആചാര്യ ശ്രീരാമചന്ദ്ര സനല്‍കുമാര ശിവയോഗി, നെടുമ്പ്രം പി. ബാലകൃഷ്ണന്, ആചാര്യ മഹേഷ് കുമാര്‍ ശിവയോഗി, ശിവദാസ് വാദ്ധ്യാര്, ആചാര്യ വിജയകുമാര്‍ ചമ്പക്കര (രക്ഷാധികാരികള്‍), സി.ആര് ഗിരിജന്‍ ആചാര്യ (ചെയര്മാന്), ആചാര്യ ബാലകൃഷ്ണന് (വൈസ് ചെയര്മാന്), ശ്യാം സുന്ദര്‍ വാദ്ധ്യാര് (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ആചാര്യഗോപാലകൃഷ്ണന്, എം.കെ ദാസപ്പന്, നിധീഷ് സോമന്, വി.ആര് രവികുമാര്‍, നൂപുരം മധു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: