തലശ്ശേരി: തലശ്ശേരി നഗരത്തില്‍ ചട്ടം ലംഘിച്ച് സിപിഎം പരിപാടിക്ക് അനുമതി നല്‍കി. പഴയ സ്റ്റാന്റിന് സമീപത്തെ ഓട്ടോപാര്‍ക്കിലാണ് സിപിഎമ്മിന്റെ പരിപാടിക്ക് മുനിസിപ്പല്‍ അധികൃതര്‍ അനുമതി നല്‍കിയത്. നഗരത്തിന്റെ തിരക്കേറിയ സ്ഥലത്ത് സാധാരണയായി അധികൃതര്‍ ഏതെങ്കിലും പരിപാടി നടത്താന്‍ അനുവാദം നല്‍കാറില്ല. എന്നാല്‍ സിപിഎമ്മിന്റെ മൂന്ന് ദിവസത്തെ പരിപാടിക്കാണ് മുനിസിപ്പല്‍ അധികൃതര്‍ മൗനാനുവാദം നല്‍കിയിരിക്കുന്നത്. മൂന്ന് ദിവസം തുടര്‍ച്ചയായി നടക്കുന്ന പരിപാടിയില്‍ വൈകുന്നേരങ്ങളില്‍ പൊതു സമ്മേളനം നടത്തുന്നതിന് മൈക്ക് പെര്‍മിഷനും നല്‍കിയിട്ടുണ്ട്. സിപിഎമ്മിന്റെ സ്വന്തക്കാരനായി പ്രവര്‍ത്തിക്കുന്ന തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമാണ് സ്വന്തം താല്‍പര്യപ്രകാരം മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഇതിന് അനുവാദം നല്‍കിയത്.
















